Idukki വാര്‍ത്തകള്‍
പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജന ആൾമാറാട്ടം നടത്തി മോഷണം നടത്തിയ യുവാവ് പിടിയിൽ.

കൊല്ലം അഞ്ചൽ സ്വദേശി ജിജോ ഭവൻ വീട്ടിൽ ജോജോ വർഗീസ് (35) ആണ് പിടിയിലായത്. 2026 നവംബർ 24-ന് കാരിക്കോട് വില്ലേജ്, തൊടുപുഴ ഈസ്റ്റ് കരയിൽ മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് പരിസരത്തുവെച്ചാണ് സംഭവം. കുമാരമംഗലം സ്വദേശിനിയായ യുവതിയെ സമീപിച്ച പ്രതി താൻ ഡാൻസാഫ് (DANSAF) സ്ക്വാഡിലെ പോലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി തെറ്റിദ്ധരിപ്പിച്ച് യുവതിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത് സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു സംഭവത്തെ തുടർന്ന് തൊടുപുഴ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

















































































































































