San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ശാന്തൻപാറ, ചേരിയാർ റാണി കൊലപാതകക്കേസിലെ പ്രതിയെ പശ്ചിമ ബംഗാളിൽ നിന്നും പിടികൂടി.



വെസ്റ്റ് ബംഗാൾ, ബർധമൻ, റായ്ഗ്രാം വില്ലേജ് സ്വദേശി നായക് ദഫേദാറി(27)നെയാണ് പശ്ചിമ ബംഗാളിൽ നിന്നും പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ശാന്തൻപാറ വില്ലേജിൽ ചേരിയാർ ഭാഗത്ത് ഏദൻതോട്ടത്തിൽ വീട്ടിൽ റാണി ബാലഗുരു (56)വിനെ 10.11.2026 തിയതി പകൽ 11.30 മണിയോടെ ചേരിയാർ എ എൽ റ്റി കോളനി നിവാസിയുടെ പറമ്പിൽ തല അറ്റു പോയ നിലയിലും, വലതുകൈ അറ്റ് പോയി മാംസം ഇല്ലാത്ത നിലയിലും മരണപ്പെട്ട് കിടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ശാന്തൻപാറ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്യുകയും, മൃതദേഹം പോസ്റ്റ് മോർട്ടം പരിശോധന നടത്തിയതിൽ റാണിയുടെ മരണം തലയ്ക്ക് പിന്നിൽ ഏതോ കട്ടിയുള്ള വസ്തു കൊണ്ടുണ്ടായ ഇടിയുടെ ആഘാത്തിൽ ഉണ്ടായ പരിക്കിന്റെ കാഠിന്യത്താൽ ആണ് മനസ്സിലാവുകയും ചെയ്തു. 

സംഭവ ദിവസം മുതൽ കാണാതായ നായക് ദഫേദാർ എന്ന ആളെ കണ്ടെത്തുന്നതിന് ഇടുക്കി ജില്ല പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ് -ന്റെ  നിർദേശാനുസരണം മൂന്നാർ അസിസ്റ്റൻറ് പോലീസ് സൂപ്രണ്ട് അമൃത സതീപൻ ഐ.പി.എസ്-ന്റെ മേൽനോട്ടത്തിൽ ദേവികുളം സർക്കിൾ ഇൻസ്പെക്ടർ കവിരാജൻ പി.എ, ശാന്തൻപാറ പോലീസ് സബ് ഇൻസ്പെക്ടർ അനിൽകുമാർ കെ.പി എന്നിവരെ  ചുമതലപ്പെടുത്തുകയും ചെയ്തു. ശാന്തൻപാറ പോലീസ് സബ് ഇൻസ്പെക്ടർ അനിൽകുമാർ കെ.പി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയകൃഷണൻ വി, ജയേഷ് കെ.ബി, ആൻറണി കെ.ജെ, സിവിൽ പോലീസ് ഓഫീസർ അശോക് വി എന്നിവർ  തമിഴ്നാട്, ആന്ധ്ര, തെലങ്കാന, ജാർഘണ്ഡ്, ഛത്തീസ്ഗഡ്, ഒറീസ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും, പ്രതി സഞ്ചരിക്കാൻ സാധ്യതയുള്ള റെയിൽ വേ റൂട്ടുകളിലൂടെയും  അന്വേഷിച്ചതിൽ  പശ്ചിമ ബംഗാളിലെ സിയൽദ റെയിൽവേ പോലീസിന്റെ സഹായത്തോടെ, പ്രതിയെ സിയൽദ റെയിൽവേ സ്റ്റേഷനിൽ വച്ച് 20.11.2026 തീയതി അറസ്റ്റ് ചെയ്തു.

ബഹുമാനപ്പെട്ട പോലീസ് ഇൻസ്പെക്ടർ ജനറൽ പ്രകാശ് ഐ.പി.എസ്, ബഹുമാനപ്പെട്ട ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ യതീഷ് ചന്ദ്ര ഐ.പി.എസ് എന്നിവരുടെ മേൽനോട്ടം തുടക്കം മുതൽ ഈ കേസ്സിൽ ഉണ്ടായിരുന്നു.  റെയിൽവേ പോലീസ് സൂപ്രണ്ട് ബി.കൃഷ്ണകുമാർ ഐ.പി.എസ്, പശ്ചിമ ബംഗാൾ ബർധമൻ ജില്ലാ പോലീസ് സൂപ്രണ്ട് പുഷ്പ ഐ.പി.എസ്, പശ്ചിമബംഗാൾ കൃഷ്ണനഗർ പോലീസ് സൂപ്രണ്ട് അതുൽ വിശ്വനാഥൻ ഐ.പി.എസ്, പശ്ചിമ ബംഗാൾ കേഡർ അഡീഷണൽ പൊലീസ് സൂപ്രണ്ട് എഴിലരശൻ  തുടങ്ങിയവരുടെ സഹകരണം  പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലേക്ക് സഹായകരമായിട്ടുള്ളതാണ്. കൂടാതെ ഇടുക്കി സൈബർ സെൽ, ഇന്ത്യൻ റെയിൽവേ പ്രൊട്ടക്ടഡ് ഫോഴ്സ്, ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവ്വീസ്, പശ്ചിമ ബംഗാൾ പോലീസ്, സ്റ്റേറ്റ് റെയിൽവേ പോലീസ്  തുടങ്ങയവരുടെ സഹായവും പ്രതിയെ കണ്ടെത്തുന്നതിന് ഉപകാരപ്രദമായിട്ടുള്ളതാണ്.

08.11.2026 തീയതി മുതൽ നായക് ദഫേദാറിൻറെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. 09.11.2026 തീയതി ആലുവ റെയിൽവേ സ്റ്റേഷനിൻ നിന്നും പ്രതി കോർബാ എക്സ്പ്രസിൽ കേരളത്തിൽ നിന്നും പുറപ്പെട്ടു. പ്രതിയുടേയും ബന്ധുക്കളുടേയും കോൾ ഡിറ്റൈൽസ് നോക്കിയതിൽ നിന്നും വെസ്റ്റ് ബംഗാളിലെത്തിയ പ്രതി നദിയായിലുള്ള  ഭാര്യവീട്ടിലും മുണ്ടേശ്വറിലുള്ള മാതാപിതാക്കളുടെ വീട്ടിലും തങ്ങിയതായി വിവരം ലഭിച്ചു. താടിയും മുടിയും മുറിച്ച് പ്രതി രൂപം മാറിയതായി വിവരം ലഭിക്കുകയും, വെസ്റ്റ് ബംഗാൾ പോലീസ് സ്റ്റേഷനുകളിലും റെയിൽവേ പോലീസിനേയും അറിയിക്കുകയും ആയതു പ്രകാരം നടത്തിയ അന്വേഷണത്തിൽ 20.11.2026 തീയതി ഉച്ചയോടെ പശ്ചിമ ബംഗാളിലെ സിയൽദ റെയിൽവേ പോലീസിന്റെ സഹായത്തോടെ പ്രതിയായ നായക് ദഫാദാറിനെ സിയൽദ റെയിൽവേ സ്റ്റേഷനിൽ വച്ച് അറസ്റ്റ് ചെയ്ത് സിയൽദ കോർട്ട് ചീഫ് ജുഡീഷ്യൽ മാജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കുകയും, കോടതിയുടെ അനുവാദപ്രകാരം പ്രതിയെ കേരളത്തിൽ എത്തിക്കുകയുമായിരുന്നു.







ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button