San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

അയ്യപ്പൻ കോവിൽ പഞ്ചായത്തിൽ ആശാ വർക്കർ നിയമനം അട്ടിമറിച്ച് പുതുതായി ഇന്റർവ്യൂ നടത്താനുള്ള നീക്കത്തിനെതിരെ മാർച്ചും ഉപരോധവും 



അയ്യപ്പൻ കോവിൽ പഞ്ചായത്തിൽ ആശാ വർക്കർ നിയമനം അട്ടിമറിച്ച്‌ പുതുതായി ഇന്റർവ്യൂ നടത്താനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരായുള്ള താക്കീതായി മാറി ഇന്നലെ നടന്ന മാർച്ചും ഉപരോധവും.മേരി കുളം ടൗണിൽ പ്രതിഷേധ യോഗത്തിനു ശേഷമായിരുന്നുപഞ്ചായത്ത് ആഫീസിലേക്ക് സിപിഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത് ഗ്രാമ പഞ്ചായത്ത് ആഫീസിനു വെളിയിൽ ഉപ്പുതറ സബ് ഇൻസ്പെക്ടർ ബേബി ബിജുവിന്റ നേതൃത്വത്തിലുള്ള പോലീസ് സംഘം മാർച്ച് തടഞ്ഞു.മേരികുളത്ത് നടന്ന യോഗത്തിൽ സി പി ഐ അയ്യപ്പൻ കോവിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷാജി മാത്യു അദ്ധ്യക്ഷത വഹിച്ചു
സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി ആർ ശശി ഉത്ഘാടനം ചെയ്തു.യോഗ്യത ഉണ്ടായിട്ടും റാങ്കു പട്ടികയിൽ ഇടം നേടിയിട്ടുംരഞ്ചു എന്ന ഉദ്ദ്യോഗാത്ഥിയുടെ നിയമനം അട്ടിമറിച്ച് പുതിയ ഇന്റർവ്യൂ നടത്തണമെന്ന് കാട്ടി നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (എൻ ആർ എച്ച് എം) ന് വീണ്ടും കത്തു നൽകുകയും പുതുതായി ഇന്റർവ്യൂ നടത്തണമെന്ന്പറയുന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റ നടപടി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലന്നും നീതുവിന് നീതി ലഭിക്കും വരെ തുടങ്ങി വച്ച പോരാട്ടം തുടരുമെന്നും വി ആർ ശശിപറഞ്ഞു.

ഇക്കഴിഞ്ഞ ജൂൺ മാസം 18 ന് വിജ്ഞാപനമിറക്കി 21 നാണ് അഞ്ചംഗ ഇന്റർവ്യൂ ബോർഡ് ഇന്റർവ്യൂ നടത്തിയത് പതിമൂന്നാം വാർഡിൽ നിന്നും രഞ്ചു അടക്കം മൂന്നുപേരായിരുന്നു ഇന്റർവ്യൂവിൽ പങ്കെടുത്തത്റാങ്കു പട്ടിക വന്നപ്പോൾ ഒന്നാം പേരുകാരിക്ക് പ്രായപരിധി കടന്നതിനാൽ രണ്ടാം പേരുകാരിയെ വേണം നിയമിക്കുവാൻ എന്നാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാകട്ടെ ആദ്യ ഇന്റർവ്യൂ റാക്കി പുതിയ ഇന്റർവ്യൂ നടത്തണമെ അകാട്ടി എൻ ആർ എച്ച് എം ജില്ലാ അധികാരിക്ക് കത്തുനൽകുകയായിരുന്നു.ഇതിനെതിരായി രഞ്ചു എന്ന ഉദ്യോഗാത്ഥി കേരളഹൈകോടതിയെ സമീപിക്കുകയും കോടതി ആദ്യ ഇന്റർവ്യൂ അംഗീകരിച്ച് യോഗ്യത ഉള്ള രണ്ടാം റാങ്കുകാരിക്ക്നിയമനം നൽകണമെന്ന് ഉത്തരവു പുറപെടുവിക്കുകയും അഞ്ചംഗ ഇന്റർവ്യൂ ബോർഡ് വീണ്ടുംപു നപരിശോധന യോഗം ചേർന്ന് കോടതി ഉത്തരവ് നടപ്പില്ക്കണമെന്നും ഉത്തരവിൽ ചൂണ്ടികാട്ടിയിരുന്നു.
ഇതിന്റടിസ്ഥാനത്തിൽ വീണ്ടും ഇന്റർവ്യൂ ബോർഡ് ചേർന്നെങ്കിലുംഅഞ്ചംഗ ബോർഡിൽ നാലു പേരും രഞ്ചുവിന് നിയമനം നൽകണമെന്നാവശ്യ പെട്ടെങ്കിലും ഗ്രാമ പഞ്ചായത് പ്രസിഡന്റ് ഇതിനെ തിരായ നിലപാടാണ് സ്വീകരിച്ചത് മുടന്തൻ ന്യായങ്ങളുണയിച്ച് നിയമനം തള്ളിനീക്കുന്ന യുഡിഎഫ് ഭരണ സമിതിക്കെതിരെയായിരുന്നു ഇന്നലത്തെ സി പി ഐ സമരം.

സി പി ഐ കട്ടപ്പന മണ്ഡലം സെക്രട്ടറി സി എസ് അജേഷ്, അസിസ്റ്റന്റ സെക്രട്ടറി വിറ്റി ഷാൻ, സി പി ഐ അയ്യപ്പൻ കോവിൽ അസിസ്റ്റന്റ സെക്രട്ടറി പിസി തോമസ്, സി പി ഐ കാഞ്ചിയാർ ലോക്കൽ സെക്രട്ടറി പി ജെ സത്യപാലൻ, കെ എൻ കുമാരൻ, നിഷ മോൾ ബിനോജ്, മനു കെ ജോൺ, ജോസ് കുര്യൻ, പിജി ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.എം കെ സജി, റ്റി കെ ബാബു,വിആർ രാജേഷ്, പി ടി ജോർജ് എന്നിവർ മാർച്ചിനും ധർണ ക്കും നേതൃത്വം നൽകി.







ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button