തിരുപ്പറൻകുൺട്രത്ത് ഭക്തരുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടണം;നിരോധനാജ്ഞ പുറപ്പെടുവിച്ചതിലൂടെ കലക്ടർ എന്താണുദ്ദേശിക്കുന്നത്, മദ്രാസ് ഹൈക്കോടതി

തിരുപ്പറൻകുൺട്രം കാർത്തിക ദീപം തെളിക്കലിൽ ഭക്തരുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച്. നിരോധനാജ്ഞ പുറപ്പെടുവിച്ചതിലൂടെ മധുര ജില്ലാ കലക്ടർ എന്താണ് ഉദ്ദേശിയ്ക്കുന്നതെന്ന് കോടതി ചോദിച്ചു. കഴിഞ്ഞ വർഷത്തെ പോലെ ദീപം തെളിയിക്കാതിരിയ്ക്കാനാണോ ശ്രമമെന്നും ഹൈക്കോടതി. കേസ് വൈകിട്ട് നാല് മണിയ്ക്ക് കോടതി വീണ്ടും പരിഗണിയ്ക്കും. ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ, ജസ്റ്റിസ് ഡി സുമതി എന്നിവരാണ് കേസ് പരിഗണിയ്ക്കുന്നത്.
മതപരമായ ഒരു ആചാരത്തിൻ്റേയും പിൻബലമില്ല, പാരമ്പര്യ അവകാശവുമല്ല. എങ്കിലും പൊലീസും സർക്കാർ ഉദ്യോഗസ്ഥരും ക്ഷേത്രത്തിലെ ഏതാനും ചില ആളുകളും മാത്രം ചേർന്ന് മലമുകളിലെ ദീപസ്തംഭത്തിൽ കാർത്തികവിളക്ക് തെളിയിക്കാം എന്നതായിരുന്നു സുപ്രീംകോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ്. തൊട്ടപ്പുറത്തെ മുസ്ലിം ദർഗ സുരക്ഷിതമായിരിക്കണമെന്നും കോടതി പറഞ്ഞിട്ടുണ്ട്.

















































































































































