Idukki വാര്‍ത്തകള്‍
പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർഥിയ്ക്ക് നേരെ വെടിയുതിർത്ത് സഹപാഠി

പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർഥിയ്ക്ക് ക്ലാസ് റൂമിൽ വെച്ച് സഹപാഠിയുടെ വെടിയേറ്റു. പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. വിദ്യാർഥിയുടെ തോളിനാണ് വെടിയേറ്റത്. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. കുട്ടി കൊണ്ടുവന്നത് നാടൻ തോക്കാണെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റ വിദ്യാർഥിയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദ്യാർഥിയ്ക്ക് നേരെ 3 റൗണ്ട് വെടിയുതിർത്തുവെന്നാണ് നിഗമനം. അതിൽ തന്നെ രണ്ട് വെടിയുണ്ടകൾ ലക്ഷ്യം കൊണ്ടില്ല. മൂന്നാമത്തേതാണ് കൈയ്യിൽ കൊണ്ടത്. തോക്ക് അധ്യാപകർ പൊലീസിന് കൈമാറി.സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ധീൻ റിപ്പോർട്ട് തേടി. പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

















































































































































