ഷാഫി പറമ്പിൽ എ ഗ്രൂപ്പെങ്കിൽ എട്ടാമത്തെ അത്ഭുതം, എനിക്കെതിരായ സൈബർ ആക്രമണം അടൂരിൽ നിന്ന്’: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ

തനിക്കെതിരെ സോഷ്യൽ മീഡിയ അക്രമം വർദ്ധിക്കുന്നുവെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി. വ്യാജ.ഐ ഡികളിൽ നിന്ന് ആക്രമണം തുടരുന്നു.ഇത് സ്വഭാവികമായി വന്നതല്ല ആസൂത്രിതമാണ്. ഷാഫി പറമ്പിൽ.എ ഗ്രൂപ്പ് ആണെന്നു പറഞ്ഞാൽ അത് ലോകത്തിലെ ഏട്ടാമത്തെ അത്ഭുതം ആണ്.ഷാഫി പറമ്പിലിനെ ആക്ഷേപിച്ചിട്ടില്ല. ഷാഫി എ ഗ്രൂപ്പ് അല്ലെന്ന് മാത്രമാണ് പറഞ്ഞത്. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയപ്പോൾ കൂടെ ആരുമുണ്ടായില്ല. ആക്രമണം ഉണ്ടാകുമ്പോൾ പ്രതിച്ചായ ഭയന്ന് തലയിൽ.മുണ്ടിട്ടു ഓടി ഒളിച്ചവർ ആണ്. ഉമ്മൻചാണ്ടിയെ രക്ഷിക്കാൻ.അന്ന് താനും ടി സിദ്ദിഖു മാത്രമാണ് ഉണ്ടായത്.
ഉമ്മൻ ചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സ് പറയുന്നവർ അന്ന് എവിടെ ആയിരുന്നു. താൻ ഒരു ആനുകൂല്യവും അതിന്റെ പേരിൽ പറ്റിയിട്ടില്ല.ഉമ്മൻ ചാണ്ടി ആശുപത്രിയിൽ കിടന്നപ്പോൾ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആകുന്നതിനു കുറിപ്പടി നൽകിയപ്പോ അത് കീറി എറിഞ്ഞു അടൂർക്കാരനെ പ്രസിഡന്റ് ആക്കി. തനിക്കെതിരായ അക്രമം നടത്തുന്നത്. അടൂർ കേന്ദ്രീകരിച്ചു തനിക്കെതിരെ ആരോപണം തെളിയിച്ചാൽ പൊതു ജീവിതം അവസാനിപ്പിക്കാം. ആരോപണം ഉന്നയിക്കുന്നവർ ആരെന്ന് വ്യക്തമായറിയാമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
പനമ്പിള്ളി നഗറിലെ ഫ്ലാറ്റ്, 20-20 എന്ന വണ്ടി നമ്പർ ക്ലൂ ആയി തരാം. താൻ ഡയറിയിൽ എല്ലാം.കുറിച്ച് വെച്ചിട്ടുണ്ട്. അനാവശ്യമായി തന്നെ പ്രകോപിപ്പിക്കരുത്. വിനാശ കാലേ വിപരീത ബുദ്ധി എന്ന് മാത്രം ഇപ്പോൾ പറയുന്നു. ആവശ്യം വന്നാൽ എല്ലാം തുറന്നു. പറയും. ചിലപ്പോൾ എല്ലാം പറയേണ്ടി വരും. അത് ചിലരുടെ.മാന്യതയുടെ മുഖം മൂടി വലിച്ചു കീറുന്നതാവും.അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവർ ഈ പാർട്ടിയിൽ ഉണ്ട്.
ഷാഫി പറമ്പിലിനെ പരസ്യ സംവാദത്തിന് വെല്ലു വിളിക്കുന്നു. തന്റെ മകൻ ബിജെപിയിൽ പോയിട്ടില്ല. ഈ പാർട്ടിയിൽ എല്ലാം നേടിയവരുടെ.മക്കൾ ആണ് ബിജെപിയിൽ പോയത്. വി.ഡി.സതീശൻ മുഖ്യമന്ത്രി ആയത് ഇപ്പോൾ അല്ലെ. തന്നെ പ്ലാനട്ടോറിയത്തിൽ ആക്രമിച്ചത്.സതീശൻ പറഞ്ഞിട്ടല്ലല്ലോ. ഇപ്പോൾ താൻ വെട്ടി തുറന്നു പറയുമ്പോൾ ആണ് അവർക്ക് പ്രശ്നം. പിന്തുണ ഉണ്ടെങ്കിലും ഇല്ലെങ്കിലും അപ്രിയ സത്യങ്ങൾ തുറന്നു പറഞ്ഞു കൊണ്ടേയിരിക്കും. കരുണാകരൻ, ഉമ്മൻചാണ്ടി.എന്നിവർക്കൊപ്പം നില കൊണ്ടത്.സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല. എം പി ആകുമെന്ന് പോലും പ്രതീക്ഷിച്ചിട്ടില്ല. ഇനി ഇപ്പോൾ മൂന്നാം വട്ടം തന്നെ തോല്പിക്കാൻ ശ്രമിക്കുന്നവർ ഇല്ല. കാസർഗോഡ് അഡിഷണൽ പ്രോസിക്യൂട്ടർ നിയമനത്തിൽ പ്രതികരിക്കാൻ ഇല്ല. വിദ്യാധരൻ.നമ്പ്യാർ.കോൺഗ്രസ് കുടുംബത്തിലെ അംഗം ആണ്. തനിക്ക് വേണ്ടി ബൂത്തിൽ ഇരുന്നയാളാണ് എന്നാണ് ഞാൻ പറഞ്ഞതെന്നും അദ്ദേഹം വിമർശിച്ചു.

















































































































































