ഉപ്പുതറ വളകോട്ടിൽ വ്യാജ ഡോക്ടർ പിടിയിൽ
ഉപ്പുതറ വളകോട്ടിൽ വ്യാജ ഡോക്ടർ പിടിയിൽ . തമിഴ് നാട് ചെറുപ്പാലൂർ മൺവിള ഭാഗത്ത് ഹിലോ റീസ് കോട്ടേജിൽ ടി രാജേന്ദ്രദാസനെയാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകിട്ടോടെയാണ് രാജേന്ദ്രദാസ് വളകോട്ടിൽ നടത്തിയിരുന്ന ഡിസ്പൻ സറിയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. കഴിഞ്ഞ 3 വർഷമായി വളകോട് ടൗണിൽ ചികിത്സ നടത്തിവരുകയായിരുന്നു. ഡോക്ടർ ചമഞ്ഞാണ് അലോപ്പതി ആയുർവ്വേദ, സിദ്ധ ചികിത്‌സ നടത്തിയിരുന്നത്. ആവശ്യക്കാർക്ക് ഏത് വിഭാഗത്തിലെ ചികിത്സയാണോ വേണ്ടത് അത് നൽകും. വ്യാഴാഴ്ച ഉപ്പുതറ പോലീസ് സ്റ്റേഷനിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധനക്ക് എത്തിയത്. വള കോട്ടിൽ രണ്ടിടങ്ങളിലായാണ് ചികിത്സ നടത്തി വന്നിരുന്നത്. പോലീസ് പരിശോധനയിൽ അലോപ്പതി ഗുളികകൾ, ഓയിൽ മെന്റുകൾ , സിറപ്പുകൾ, സിറിഞ്ചും സൂജിയുമെല്ലാം പോലീസ് കണ്ടെത്തി. മുറിവ് തുന്നിക്കെട്ടലും കുത്തിവെയ്പുമെല്ലാ മിവിടെ നടത്തി. യിരുന്നതായി രാജേന്ദ്രദാസ് പോലീസിനോട് സമ്മതിച്ചു. വളകോട് ചോക്കാട്ട് ജോസഫ് ജോസഫ് എന്ന സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ രണ്ടിടങ്ങളിലായാണ് ചികിത്സ നടത്തി വന്നത്.
പത്താം തരം മാത്രം വിദ്യാഭ്യാസമാണിയാക്കുണ്ടായിരുന്നത്. ഉപ്പുതറ സി ഐ ബാബു ഇ ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സമയബന്ധിതമായി തന്ത്ര പരമായാണ് തിരച്ചിൽ നടത്തി യത്. ഉപ്പുതറ സർക്കാർ ആശുപത്രിയിലെ ഡോ. ലിബിൽ ക്രിസ്റ്റോയും സി ഐ ക്കൊപ്പം തിരച്ചിലിന് എത്തിയിരുന്നു. തിരച്ചിലിനെത്തിയ സംഘത്തിൽ എസ് ഐ ജോസ് , സി പി ഒ അഭിലാഷ് ഡബ്ലൂ എസ് സി പി ഒ സിന്ധു എന്നിവരുണ്ടായിരുന്നു. കസ്റ്റഡിലെടുത്ത വ്യാജ ഡോക്ടറെ കോടതിയിൽ ഹാക്കു രാക്കി റിമാന്റ് ചെയ്തു.