San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

”ഹോപ്പ് ” സൂപ്പർ, കൊഴിഞ്ഞുപോക്ക് തടയാൻ പദ്ധതിയുമായി പൊലീസ്



തൊടുപുഴ: പൊലീസ് ജില്ലയിൽ നടപ്പാക്കുന്ന ഹോപ്പ് പദ്ധതി ഏറെ വിജയപ്രദമായതോടെ കൂടുതൽ വിപുലീകരിക്കുന്നു. കട്ടപ്പന, കുമളി, മൂന്നാർ അടക്കമുള്ള സ്ഥലങ്ങളിലേക്ക് കൂടുതൽ പഠനകേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. തോട്ടംമേഖലകളിലും മലയോരമേഖലകളിലുമുള്ള കുട്ടികൾക്ക് മുടങ്ങിപ്പോയ പഠനം പൂർത്തിയാക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. വിവിധ കാരണങ്ങളാൽ വിദ്യാഭ്യാസം മുടങ്ങിയതോ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതോ ആയ വിദ്യാർത്ഥികളെ കണ്ടെത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരികയും അവരുടെ വിദ്യാഭ്യാസ പുരോഗതിക്ക് പ്രോത്സാഹനവും പിന്തുണയും നൽകി മൂല്യങ്ങൾ വളർത്തുന്നതിനും, ആത്മവിശ്വാസം ഉയർത്തുന്നതിനുമുള്ള കേരള പൊലീസിന്റെ പദ്ധതിയാണ് ഹോപ്പ്. സോഷ്യൽ പൊലീസിംഗ് ഡിവിഷനു കീഴിലുള്ള വിദ്യാഭ്യാസ, സാമൂഹിക പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഈ വർഷം ജില്ലയിൽ പ്രവേശനം നേടിയത് 75 വിദ്യാർത്ഥികളാണ്. പഠനം മുടങ്ങിയ എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികൾക്കായുള്ളതാണ് പദ്ധതിയെങ്കിലും ഈ വർഷം ചേർന്നിരിക്കുന്നവർ മുഴുവനും ഹയർസെക്കന്ററി വിഭാഗത്തിലുള്ള പഠിതാക്കളാണ്. സൗജന്യപഠനത്തിനുള്ള പരമാവധി പ്രായപരിധി ഇരുപത്തിമൂന്ന് വയസാണ്. നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിന്റേതാണ് സിലബസ്.
 പഠിതാക്കൾ കുറയാതിരിക്കാൻ കരുതൽമുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പഠിതാക്കളുടെ എണ്ണം കുറഞ്ഞതോടെയാണ് കൂടുതൽ സൗകര്യമൊരുക്കാൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞതവണ 86 പേരാണ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിലും 69 പേർ മാത്രമാണ് പരീക്ഷ എഴുതിയത്. ഇവരിൽ ഭൂരിഭാഗവും പാസാവുകയും ചെയ്തിരുന്നു. പാസാകാത്തവർക്ക് ഇത്തവണയും അവസരം നൽകും. സാമ്പത്തിക, കുടുംബ സാഹചര്യങ്ങൾ വെച്ചാണ് പഠിതാക്കളുടെ എണ്ണം കുറഞ്ഞിട്ടുള്ളതെന്ന വിലയിരുത്തലിനെ തുടർന്നാണ് കൂടുതൽ പഠനകേന്ദ്രങ്ങൾ സ്ഥാപിച്ച് വിപുലീകരിക്കുന്നത്. ഇതിനൊപ്പം പഠിക്കാനുള്ള മാനസിക സാഹചര്യം ഒരുക്കുന്നതിനായി മെന്റർമാരുടെ പ്രത്യേക സേവനവും നൽകും. മുമ്പ് പഠിച്ച് വിജയിച്ച് വിവിധ തൊഴിൽമേഖലകളിൽ ജോലിചെയ്യുന്നവരുടെയും എസ്.പി.സി കേഡറ്റുകളുടെയും വിവിധ കോളേജുകളിലെ എം.എസ്.ഡബ്ല്യൂ വിദ്യാർത്ഥികളുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും. നിലവിലുള്ള തൊടുപുഴയിലെയും അടിമാലിയിലെയും ഓരോ കേന്ദ്രങ്ങളും സ്വകാര്യട്യൂഷൻ സെന്ററുകളാണ്. ഏപ്രിൽ മാസത്തിൽ നടക്കുന്ന പരീക്ഷയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സർക്കാർ സ്കൂളുകളിലാണ് കേന്ദ്രങ്ങൾ അനുവദിക്കുക. ചിരി ഹെൽപ്പ് ലൈൻ നമ്പർ വഴിയും ബീറ്റ്, ജനമൈത്രി പൊലീസ് സഹായത്തോടെയുമാണ് അർഹരായ പഠിതാക്കളെ കണ്ടെത്തുന്നത്. ‘ചിരി ‘ ഹെൽപ്പ് ലൈൻ നമ്പർ: 9497900200






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button