വനാതിർത്തിയിൽ കോഴിയറവ് മാലിന്യങ്ങളും ഭക്ഷ്യാവശിഷ്ടങ്ങളും തള്ളിയയാൾ പിടിയിൽ

ഇടുക്കി വില്ലേജ് പൈനാവ് കരയിൽ ഗവൺമെൻ്റ് എഞ്ചീനിയറിംഗ് കോളേജ് സ്റ്റാഫ് ക്വാർട്ടേഴ്സ് ഭാഗത്ത് കാവുംവാതിൽക്കൽ വീട്ടിൽ റോയി കെ എം (51) ആണ് പിടിയിലായത്. 23.11.2026 തീയതി രാവിലെ ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ് -ന്റെ നേതൃത്വത്തിൽ പോലീസ് സംഘം പെട്രോളിങ്ങ് നടത്തിവരവേ, ഇടുക്കി, പാറേമാവ് ഫോറസ്റ്റ് ക്വാർട്ടേഴ്സ് ഭാഗത്ത് ചെറുതോണി തൊടുപുഴ പബ്ലിക് റോഡരികിൽ വനാതിർത്തിയോട് ചേർന്ന്, ബഹുമാനപ്പെട്ട ജില്ലാ കളക്ടറുടേതുൾപ്പെടെ വിവിധ സർക്കാർ അധികാരങ്ങളിൽ നിന്നും ആവർത്തിച്ചുള്ള വിലക്കുകൾ മറികടന്ന്, ഗുരുതരമായ രോഗങ്ങൾ പരത്താൻ സാധ്യതയുള്ള, കോഴിയുടെ ചീഞ്ഞ അറവു മാലിന്യങ്ങളും ചീഞ്ഞ ഭക്ഷണ അവശിഷ്ടങ്ങളും മറ്റും ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന് നിക്ഷേപിക്കുന്നതായി
കണ്ടെത്തിയതിനെ തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജിസ്മോൻ, സിവിൽ പോലീസ് ഓഫീസർ അനീഷ് മോൻ കെ വി എന്നിവർ ചേർന്ന് പ്രതിയെ ഇടുക്കി പോലീസ് സ്റ്റേഷനിൽ ഹാജരാക്കി കേസ് രജിസ്റ്റർ ചെയ്തു.

















































































































































