San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇടുക്കി ഡാം ഡിസംബർ ഒന്നുമുതൽ സന്ദർശകർക്കായി തുറക്കും: മന്ത്രി സണ്ണി ജോസഫ്



ഇടുക്കി ഡാമിൻ്റെ വിനോദസഞ്ചാര സാധ്യതകൾ  പ്രയോജനപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഡിസംബർ ഒന്നുമുതൽ ഡാം സന്ദർശകർക്കായി തുറന്നുകൊടുക്കാൻ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നിർദേശം നൽകി. സന്ദർശകരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് നടപടി . ആനയിറങ്കൽ ഡാമിൽ നിറുത്തി വച്ചിരിക്കുന്ന ബോട്ടിങ് പുനഃരാരംഭിക്കാനും തൊടുപുഴയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിൽ മന്ത്രി നിർദ്ദേശം നൽകി .

ഇടുക്കിയിലെ ടൂറിസം സാധ്യതകൾ വിപുലപ്പെടുത്താൻ വൈദ്യുതി വകുപ്പും ടൂറിസം വകുപ്പും കൈകോർത്തുള്ള പ്രവർത്തനങ്ങൾ സജീവമാക്കാനും യോഗം തീരുമാനിച്ചു.  മുട്ടം, വാഗമൺ എന്നിവിടങ്ങളിൽ വൈദ്യുതി വകുപ്പിൻ്റെ ഔട്ട് സെന്ററുകൾ ആരംഭിക്കും.തണ്ടർ സർക്യൂട്ട് പദ്ധതി വേഗത്തിലാക്കുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തും.പുതിയ സെക്ഷൻ ഓഫീസുകളും സബ്‌സ്റ്റേഷനുകളും ആരംഭിക്കണമെന്ന ജനപ്രതിനിധികളുടെ നിർദേശങ്ങൾ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇടുക്കി ജില്ലയിലെ വൈദ്യുതി മേഖലയിൽ ഉണ്ടായിട്ടുള്ള പോരായ്മകൾ പരിഹരിച്ച് പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും മന്ത്രി നിർദ്ദേശിച്ചു. സോളാർ പദ്ധതികൾ നടപ്പാക്കുന്നതിനും പട്ടികവർഗ വിഭാഗങ്ങളുടെ വീടുകളിൽ വൈദ്യുതി ലഭ്യമാക്കുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കും. ഇടമലക്കുടിയിലേക്ക് ഓവർ ഹെഡ് ലൈൻ വലിച്ച് വൈദ്യുതി എത്തിക്കുന്നതിന് വനംവകുപ്പിൻ്റെ അനുമതി തേടും. പുതിയ കെ.വി. ലൈനുകൾ കടന്നുപോകുന്ന സ്ഥലങ്ങളിലെ ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.

ഡീൻ കുര്യാക്കോസ് എം.പി.,സർക്കാർ ചീഫ് വിപ് അപു ജോൺ ജോസഫ്, ഇടുക്കി എം.എൽ.എ റോയ് കെ. പൗലോസ്, ദേവികുളം എം.എൽ.എ എഫ്. രാജ, ഉടുമ്പൻചോല എം.എൽ.എ അഡ്വ. സേനാപതി വേണു, പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീലാ സ്റ്റീഫൻ , കെ.എസ്.ഇ.ബി ഡയറക്ടർ കെ.ആർ. രാജീവ്, വൈദ്യുതി വകുപ്പിലെ  ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button