San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മികച്ച അങ്കണവാടി : കല്ലുകുന്ന് സ്മാർട്ട് അങ്കണവാടി



കട്ടപ്പന :മികച്ച അങ്കണവാടിക്കുള്ള ജില്ലാതല ഐ.സി.ഡി.എസ് പുരസ്‌കാരം കല്ലുകുന്ന് സ്മാർട്ട് അങ്കണവാടിക്ക് ലഭിച്ചു. അനിത റെജി വർക്കറും ജിഷാമോൾ തോമസ് ഹെൽപ്പറുമായ അങ്കണവാടിയിലെ അടിസ്ഥാന സൗകര്യവും പാഠ്യപാഠ്യേത രംഗത്തെ മികവുമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. 28 കുട്ടികൾ ഇവിടെ പഠിക്കുന്നു. ക്ലാസ് മുറി, ഇൻഡോർ ഔട്ട്‌ഡോർ കളിക്കളങ്ങൾ, ശിശുസൗഹൃദ ശൗചാലയങ്ങൾ, കോൺഫറൻസ് ഹാൾ, ഭക്ഷണമുറി, കൗമാരക്കാർക്കായി വായനശാല തുടങ്ങിയ സൗകര്യങ്ങളുണ്ട്. ജില്ലയിൽ കുട്ടികൾക്ക് യൂണിഫോമുള്ള ചുരുക്കംചില അങ്കണവാടികളൊന്നാണിത്. കൗമാരക്കാരായ പെൺകുട്ടികളുടെയും വയോധികരുടെയും ക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നു. പൊലീസ് സ്റ്റേഷൻ, പോസ്റ്റ്ഓഫീസ് തുടങ്ങിയ പൊതുസ്ഥാപനങ്ങളിലെ സന്ദർശനം ഉൾപ്പെടെ ഒട്ടേറെ പാഠ്യേതര പ്രവർത്തനങ്ങളും നടത്തിവരുന്നു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button