നാട്ടുവാര്‍ത്തകള്‍
ഇടുക്കിക്കവലയിൽ വീട്ടിൽ പോകാൻ വണ്ടിക്കൂലി ഇല്ലാത്തതിൻ്റെ വിഷമത്തിൽ ടവറിന് മുകളിൽ കയറിയ യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു
കട്ടപ്പന : ഇടുക്കിക്കവലയിൽ ടവറിന് മുകളിൽ കയറിയ യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു.കുട്ടമ്പുഴ മാമലക്കണ്ടം ഇളം പ്ലാശ്ശേരിക്കുടി അരുൺ പ്രകാശാണ് മൊബൈൽ ടവറിന് മുകളിൽ കയറിയത്.
ഉച്ചക്ക് രണ്ട് മണിയോടെയാണ് ഇയാൾ ടവറിൽ കയറിയത്.Sവിന് മുകളിൽ അരുൺ ഇരിക്കുന്നതു കണ്ട് സമീപവാസികൾ കട്ടപ്പന പോലീസിനേയും ഫയർഫോഴ്സിനേയും വിവരമറിയിച്ചു. ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ എൽദോസിൻ്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. തുടർന്ന് അരുണിനേഹോട്ടലിൽ എത്തിച്ച് ഭക്ഷണവും വാങ്ങി നൽകിയാണ് തിരിച്ചയച്ചത്.
കുട്ടമ്പുഴയിൽ നിന്നും ജോലി അന്വേഷി ച്ചെത്തിയതാണെന്നും തിരിച്ച് വീട്ടിൽ പോകാൻ വണ്ടിക്കൂലി ഇല്ലാത്തതിൻ്റെ വിഷമത്തിൽ ടവറിൽ കയറിയതാണെന്നുമാണ് അരുൺ പറയുന്നത്.
ഇയാൾക്ക് മാനസീക വിഭ്രാന്തി മൂലമാണ് ടവറിൽ കയറാൻ കാരണമെന്നാണ്. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്.