പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ഭാര്യയെയും മകനെയും ആക്രമിച്ച യുവാവ് പിടിയിൽ

നെടുങ്കണ്ടം: തൂക്കുപാലത്ത് ഭാര്യയെയും മകനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. തൂക്കുപാലം പ്രകാശ്ഗ്രാം ബ്ലോക്ക് നമ്പർ 1131ൽ സനീഷാണ് (31) പിടിയിലായത്. കൈയ്ക്ക് പൊട്ടലേറ്റ ഭാര്യ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും തുടർന്ന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. കുടുംബ പ്രശ്നങ്ങളെ തുടർന്ന് സനീഷിന്റെ ഭീഷണി മൂലം കഴിഞ്ഞ ഏഴ് വരെ ഭാര്യയ്ക്കും മകനും പൊലീസ് സംരക്ഷണം നൽകിയിരുന്നു. ഈ കാലാവധിക്ക് ശേഷം ബുധനാഴ്ച രാത്രിയോടെയാണ് ഇയാൾ ഭാര്യയെയും മകനെയും ആക്രമിച്ചത്. നെടുങ്കണ്ടം എസ്.ഐ ലിജോ പി. മണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.













































































































































