San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

പെരുവന്താനം സെന്റ്‌  ആന്റണീസ്  കോളേജ്  വിമൻസ് സെല്ലിന്റെ ഉദ്ഘാടനം 23-ന്



പെരുവന്താനം സെന്റ്‌  ആന്റണീസ്  കോളേജ്  വിമൻസ് സെല്ലിന്റെ ഉദ്ഘാടനം 23-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കോളേജ് പ്രിന്‍സിപ്പല്‍  ഡോ. ആന്റണി ജോസഫ്‌ കല്ലമ്പള്ളിയുടെയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സോഷ്യൽ ആക്ടിവിസ്റ്റ് ഡോ. മരിയ ഉമ്മൻ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിനു മറ്റക്കര ആശംസകൾ അർപ്പിക്കും. വൈസ് പ്രിന്‍സിപ്പല്‍ സുപര്‍ണ്ണ രാജു , കോർഡിനേറ്റർമാരായ ഷാന്റിമോള്‍ എസ്, ക്രിസ്റ്റി ജോസ്  തുടങ്ങിയവര്‍  സംസാരിക്കും.
സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പ്രോഗ്രാമുകളുടെ ഉദ്ഘാടനവും തദവസരത്തിൽ നിർവ്വഹിക്കും. ഫാഷൻ ഡിസൈനിങ്, മിഷന്‍ എംബ്രോയിഡറി തുടങ്ങിയ നിരവധി സ്കില്‍ പ്രോഗ്രാമുകള്‍ വിദ്യാർത്ഥിനികളെ കൂടാതെ പൊതുജനത്തിനും ലഭ്യമാക്കും. ആയോധന കലകളിലും, കളരിയിലും പ്രത്യേകം പരിശീലനം ലഭ്യമാക്കുമെന്ന് കോളേജ് പ്രിന്‍സിപ്പല്‍  ഡോ. ആന്റണി ജോസഫ്‌ കല്ലമ്പള്ളിയും, സുപര്‍ണ്ണ രാജു, ഷാന്റിമോള്‍ എസ്, ക്രിസ്റ്റി ജോസ് എന്നിവർ വ്യക്തമാക്കി.

കോളേജ് വിദ്യാർത്ഥിനികൾക്ക് തൊഴിൽ നേടാനുതകുന്ന  30 മണിക്കൂർ ദൈർഘ്യമുള്ള ഹ്രസ്വകാല പ്രോഗ്രാമുകൾ എം എസ്എം ഇ ഏറ്റുമാനൂരുമായും , ആര്‍ എസ് ഇ റ്റി ഐ  യുമായും  ചേർന്ന് സൗജന്യമായി നടപ്പിലാക്കും. കോളേജിൽ തന്നെ ഒരു ക്ലോത്ത് ബാങ്കും   ഉടൻ ആരംഭിക്കും. വ്യക്തി ശുചിത്വവും, ആരോഗ്യ പരിപാലനവും, രോഗ നിർണ്ണയവുമായി ബന്ധപ്പെട്ട നിരവധി പ്രോഗ്രാമുകൾ സംഘടിപ്പിക്കും.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button