കട്ടപ്പന സ്വദേശിയായ 20 വയസുകാരന്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി കട്ടപ്പന മർച്ചൻസ് യൂത്ത് വിംഗ് സമാഹരിച്ച 8,65000 രൂപാ കൈമാറി

6 മാസം മുമ്പ് പ്ലസ്റ്റുവിന് പഠിക്കുമ്പോഴാണ് കട്ടപ്പന മുളകരമേട് അറക്കപ്പറമ്പിൽ അതുലിന്റെ ജീവിതത്തിലയ്ക്ക് വില്ലനായി ഒരു ചുമയും പനിയും എത്തുന്നത്.അക്യൂട്ട് മൈലോയിഡ് ലൂക്കീമിയ എന്ന ഗുരുതരമായ രോഗാമാണ് അതുലിനെ ബാധിച്ചിരിക്കുന്നത്.മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രീയ മാത്രമാണ് അതുലിന് പൂർണ്ണമായും ജീവിതത്തിലേയ്ക്ക് തിരിച്ച് വരാനുള്ള മാർഗം.60 ലക്ഷത്തോളം രൂപായാണ് ചികിത്സക്കായി വേണ്ടി വരുന്നത്.ഇതുവരെ ചികിത്സ നടന്നത് പ്രദേശികമായി ലഭിച്ച സഹായം കൊണ്ട് മാത്രമാണ്.
ഈ സാഹചര്യത്തിലാണ് അതുലിനെ സഹായിക്കുന്നതിനായി കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗ് അതുൽ സഹായ നിധി സമാഹരിച്ചത്.
വിവിധ സ്കൂളുകളിൽ ബിരിയാണി ചലഞ്ചു സംഘടിപ്പിച്ചും പൊതു കളക്ഷനും സമാഹരിച്ചാണ് 8 ലക്ഷത്തി 65000 രൂപ സ്വരൂപിച്ചത്.കട്ടപ്പന നഗരസഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴിക്ക് മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷി കുട്ടട ചെക്ക് കൈമറി.
ബിരിയാണി ചലഞ്ചിൽ സഹായിച്ച കുടുംബശ്രീക്കും ഉപഹാരം കൈമാറി.
യൂത്ത് വിംഗ് പ്രസിഡന്റ് അജിത്ത് സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി സിജോമോൻ ജോസ് , ബൈജു എബ്രാഹാം, സിജോ എവറസ്റ്റ്, അനിൽ പുനർജനി എന്നിവർ സംസാരിച്ചു.













































































































































