San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കോവിൽമലയിൽ ജെ.പി.എം കോളേജ് വിദ്യാർത്ഥിസംവാദവും സമ്മാനദാനവും സംഘടിപ്പിച്ചു.



കാഞ്ചിയാർ ജെ.പി.എം ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോവിൽമല ഗവൺമെന്റ് എൽ.പി. സ്കൂളിൽ വിദ്യാർത്ഥികൾക്കായി സംവാദവും സമ്മാനദാനവും സംഘടിപ്പിച്ചു.
‘കണക്ട് ആൻഡ് ഗ്രോ’ എന്ന പേരിൽ നടന്ന പരിപാടി വിദ്യാർത്ഥികളുടെ ആശയവിനിമയശേഷി, ആത്മവിശ്വാസം, വ്യക്തിത്വവികാസം എന്നിവ വളർത്തുന്നതിനുള്ള വേദിയായി. കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. നേതൃത്വം നൽകി. അധ്യാപക കോ-ഓർഡിനേറ്റർ ജോയൽ സെബാസ്റ്റ്യൻ, സൂര്യ കെ. എസ്, വിദ്യാർത്ഥി കോ-ഓർഡിനേറ്റർമാരായ ലിബിൻ ജോഷ്വ, അനക്സ്മോൻ അജി എന്നിവർ ഏകോപനം നിർവഹിച്ചു.

കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയേത്ത് സി. എസ്. ടി,വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി.  ബർസാർ ഫാ. ചാൾസ് തോപ്പിൽ സി. എസ്. ടി. എന്നിവർ പരിപാടിക്ക്  ആശംസകൾ നേർന്നു.വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന സംവാദ സെഷനും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ഏറെ ആവേശകരമായി.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button