Idukki വാര്‍ത്തകള്‍
മയിൽപീലി യങ് സ്കോളർ ജില്ലാതല പരീക്ഷയ്ക്ക് ഹൈക്കോടതിയുടെ അനുമതി

സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള മയിൽപീലി യങ് സ്കോളർ ജില്ലാതല പരീക്ഷ നടത്താൻ ഹൈക്കോടതി അനുമതി നൽകി. അതേസമയം ഈ പരീക്ഷയുടെ ഫലപ്രഖ്യാപനവും തുടർന്നുള്ള പരീക്ഷകളുടെ നടത്തിപ്പും ഇനി ഒരു ഉത്തരവ് വരെ തടഞ്ഞിട്ടുണ്ട്. ദേശീയ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി ടി.അനൂപ്കുമാറിന്റെ ഹർജിയാണ് ജസ്റ്റിസ് പി ഗോപിനാഥ് പരിഗണിച്ചത്. അധ്യാപക പരിഷത്തും കുട്ടികളുടെ മാസികയായ മയിൽപ്പീലിയും ചേർന്നാണ് അഞ്ച് മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കായി പൊതുവിജ്ഞാന പരീക്ഷാ സംഘടിപ്പിക്കുന്നത്.
പരീക്ഷ നടത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഒക്ടോബർ 12ന് അനുമതി നൽകിയിരുന്നു. സ്കൂൾതലത്തിലും ഉപജില്ലാതലത്തിലും പരീക്ഷകൾ നടന്നു. ഉപജില്ലാ പരീക്ഷ കഴിഞ്ഞതിനു പിന്നാലെ സർക്കാർ അനുമതി പിൻവലിച്ചു ചോദ്യം ചെയ്താണ് ഹർജി.













































































































































