Idukki വാര്‍ത്തകള്‍
മൂന്നാറിന് കുളിരുന്നു; കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെൽഷ്യസ്

മൂന്നാറിൽ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെൽഷ്യസിൽ എത്തി. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ രണ്ടു ഡിഗ്രി സെൽഷ്യസ് ഇന്നലെ ചെണ്ടുവരയിലാണ് രേഖപ്പെടുത്തിയത്. മൂന്നാർ ടൗൺ, ദേവികുളം, സെവൻമല എന്നിവിടങ്ങളിൽ ഏഴും നല്ലതണ്ണി, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ 6 ഡിഗ്രി സെൽഷ്യസുമായിരുന്നു ഇന്നലെ രാവിലെ രേഖപ്പെടുത്തിയ താപനില. ഒരാഴ്ച മുൻപ് മൂന്നാറിൽ താപനില ആറിലെത്തിയിരുന്നു.
രാത്രിയും പുലർച്ചെയും അതികഠിനമായ തണുപ്പാണ് അനുഭവപ്പെടുന്നത്. മിക്ക സ്ഥലങ്ങളിലും വൈകുന്നേരങ്ങളിലും പുലർച്ചെയും കോടമഞ്ഞും ശക്തമാണ്. മൂന്നാറിൽ തണുപ്പ് ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ തണുപ്പ് ശക്തമാണെങ്കിലും മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പകൽ താപനില 24 മുതൽ 28 ഡിഗ്രി വരെയാണ്.













































































































































