പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
പോബ്സ് എസ്റ്റേറ്റ് തുറക്കൽ: ചർച്ച പരാജയപ്പെട്ടു

പീരുമേട്: അടച്ചുപൂട്ടിയ പോബ്സ് കമ്പനിയുടെ ഏഴ് എസ്റ്റേറ്റുകൾ തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് പീരുമേട്ടിലെ വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളും മാനേജ്മെന്റ് പ്രതിനിധികളും തമ്മിൽ നടത്തിയ അനുരഞ്ജന ചർച്ച പരാജയപ്പെട്ടു. യൂണിയനുകൾ വച്ച് നിർദ്ദേശങ്ങൾ പൂർണമായി പാലിക്കാൻ മാനേജ്മെന്റ് തയ്യാറായില്ല. അഡ്വ.സിറിയക് തോമസ് എം.എൽഎ. ആർ തിലകൻ, എം.തങ്കദുരൈ, കെ എം മുഹമ്മദാലി, പി.കെ.രാജൻ,ഷാജി പൈ നേടത്ത്, അഡ്വ. സോബിൻ സോമൻ, ആർ.വിനോദ്,എം. എം ചന്ദ്രൻ, ഭുവനചന്ദ്രൻ എന്നിവർ ട്രേഡ് യൂണിയനികളെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തു.സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ വീണ്ടും 22 ന് വൈകുന്നേരം 4 ന് പീരുമേട്ടിൽ സിറിയക് തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേരാൻ തീരുമാനിച്ചു.













































































































































