San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

റെക്കോർഡുകൾ ഭേദിച്ച് കുരുമുളക് വില, റബർ വിലയിൽ ഇടിവ്



ജപ്പാൻ ഒസാക്ക എക്‌സ്‌ചേഞ്ചിൽ റബർ അവധി വിലകൾ വീണ്ടും ഇടിഞ്ഞത് വിപണിയുടെ തിരിച്ചുവരവിനുള്ള സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്നു. നവംബർ ആദ്യവാരത്തിൽ റബറിന് നാല് ശതമാനം ഇടിവ് നേരിട്ടിരുന്നു. ഈ വാരം വിലയിടിവ് മൂന്നര ശതമാനമാണ്. ജൂണിനുശേഷം റബർ മുന്നാഴ്‌ചകളിൽ നേരിടുന്ന ഏറ്റവും കനത്ത വില തകർച്ചയിലാണ്‌. ചൈനീസ് ടയർ വ്യവസായ മേഖലയിലെ മാന്ദ്യവും മുൻനിര ഉൽപാദന രാജ്യങ്ങളായ തായ്‌ലൻഡിലും വിയറ്റ്‌നാമിലും ഉൽപാദനം ഉയർന്നുതുടങ്ങിയെന്ന റിപ്പോർട്ടുകളും വിപണിയെ സമ്മർദത്തിലാക്കി. ബാങ്കോക്കിൽ ഷീറ്റ് വില കിലോയ്ക്ക് 253 രൂപയായി താഴ്ന്നു. പ്രമുഖ അവധി വ്യാപാര കേന്ദ്രങ്ങളിൽ വിൽപ്പനക്കാർ കരുത്തുകാട്ടി. ഇന്ത്യൻ വിപണിയിൽ നാലാം ഗ്രേഡ് റബർ കിലോ 268 രൂപയിലും അഞ്ചാം ഗ്രേഡ് 264 രൂപയിലുമാണ്. ലാറ്റക്‌സ് 167 രൂപയിലാണ്.

അന്താരാഷ്ട്ര കുരുമുളക് വിപണിയിൽ വിയറ്റ്‌നാമും ബ്രസീലും മത്സരം ശക്തമാക്കി. പുതുവത്സര വേളയിലേക്കാവശ്യമായ കുരുമുളക് സംഭരണത്തിന്റെ തിരക്കിലാണ് അമേരിക്കൻ ബയർമാർ. ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാം താൽപര്യം കാണിച്ചതേയില്ല. അറബ് രാജ്യങ്ങളെയും അൽപ്പം തഴഞ്ഞ മട്ടിലാണ് അവർ. അതേസമയം, ഒക്ടോബറിൽ വിയറ്റ്‌നാം മൊത്തം 25,300 ടൺ കുരുമുളക് കയറ്റുമതി നടത്തി.

വിയറ്റ്‌നാം കുരുമുളക് വിലയേക്കാൾ ടണ്ണിന് 400 ഡോളർ കുറച്ച് ബ്രസീലിൽനിന്ന് ഓഫറുകൾ എത്തുന്നുണ്ടെങ്കിലും യൂറോപ്യൻ രാജ്യങ്ങൾ വിയറ്റ്‌നാം കുരുമുളകിനോടാണ് താൽപര്യം പുലർത്തുന്നത്. ചരക്കിന്റെ ഗുണനിലവാരത്തിനാണ് ഇറക്കുമതി രാജ്യങ്ങൾ മുൻതൂക്കം നൽകുന്നത്. ബ്രസീൽ ആസ്റ്റ ക്വാളിറ്റി ഗുണമേന്മയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിനിടയിൽ ആഭ്യന്തര ഡിമാൻഡിന്റെ കരുത്തിൽ ഇന്ത്യൻ കുരുമുളക് വില മുന്നേറി. കൊച്ചി ടെർമിനൽ മാർക്കറ്റിൽ ഗാർബിൾഡ് കുരുമുളക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ കിലോ 775 രൂപയിലാണ്. കുരുമുളക് ഡിസംബർ അവധി വില കിലോ 800 രൂപയ്ക്കു മുകളിലാണ്.







ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button