San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മൺസൂൺ ചതിച്ചപ്പോൾ തുലാവർഷത്തിലായിലുന്നു പ്രതീക്ഷ; എന്നാൽ അതും ചതിച്ചു….



മൺസൂൺ ചതിച്ചപ്പോൾ തുലാവർഷത്തിലായിലുന്നു പ്രതീക്ഷ. എന്നാൽ അതും പ്രതീക്ഷിച്ച അളവിൽ ലഭിക്കാതെ വന്നതോടെ ജില്ലയിൽ പലയിടത്തും ശുദ്ധജലക്ഷാമം തുടങ്ങി. ശുദ്ധജലത്തിനായി കിലോമീറ്ററുകൾ സഞ്ചരിക്കുന്നതും വെള്ളം വിലകൊടുത്തു വാങ്ങുന്നതുമാെക്കെ ഇടുക്കിയിലെ വേനൽക്കാല കാഴ്ചകളായിരുന്നെങ്കിൽ അത് ഇപ്പോൾ പലയിടത്തും കണ്ടുതുടങ്ങി. മൂന്നാറിൽ ശുദ്ധജലം മുട്ടും
വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ ഇത്തവണ ആവശ്യത്തിനു മഴ ലഭിക്കാതെ വന്നതോടെ വരും മാസങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷമാകാൻ സാധ്യത. മൂന്നാറിലെ ശുദ്ധജലക്ഷാമം പരിഹരിക്കാനായി 4 വർഷം മുൻപു കന്നിയാറിൽ 2 തടയണകൾ നിർമിച്ചെങ്കിലും തുടർ നടപടികളുണ്ടാകാതെ ഉപേക്ഷിക്കപ്പെട്ടു കിടക്കുകയാണ്. തടയണകൾ ഏറ്റെടുത്ത് പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിനു കഴിഞ്ഞ ജൂണിൽ പഞ്ചായത്ത് നടപടികൾ തുടങ്ങി വച്ചിരുന്നു. കന്നിയാറിനു കുറുകെയുള്ള തടയണകളിൽ വെള്ളം തടഞ്ഞു നിർത്തി മുരുകൻ ക്ഷേത്രത്തിനു സമീപമുള്ള മലമുകളിൽ സംഭരണി സ്ഥാപിച്ച്, ശുദ്ധീകരിച്ച് മേഖലയിൽ വിതരണം ചെയ്യുന്ന പദ്ധതിക്കുള്ള പ്ലാൻ തയാറാക്കി പഞ്ചായത്തിനു സമർപ്പിക്കാൻ ഉദ്യോഗസ്ഥരെ ജൂണിൽ ചുമതലപ്പെടുത്തിയിരുന്നു.

എന്നാൽ 3 മാസം കഴിഞ്ഞിട്ടും തുടർനടപടികളൊന്നുമുണ്ടായില്ല. 2022 മാർച്ച് 31നാണ് 3.53 കോടി രൂപ ചെലവിട്ട് കന്നിയാറിനു കുറുകെ പെരിയവരകവല, പെരിയവരപാലം എന്നിവടങ്ങളിലായി 2 തടയണകൾ നിർമിച്ചത്. തുടർ സംവിധാനങ്ങൾ നിർമിക്കുന്നതിനു കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതികൾ തയാറാകാതെ വന്നതോടെയാണ് പദ്ധതി 4 വർഷമായി ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നത്. സ്ഥിരമായി ശുദ്ധജലക്ഷാമം നേരിടുന്ന പട്ടികജാതി, വർഗ ഉന്നതികളായ കുണ്ടള സാൻഡോസിലും വരും ദിവസങ്ങളിൽ ശുദ്ധജല ക്ഷാമം രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. പ്രതിസന്ധിയിൽ 100 കുടുംബങ്ങൾ
കുളം വറ്റിയതോടെ കുളമാവിനു സമീപം നാടുകാണി പ്രദേശത്ത് ശുദ്ധജലവിതരണം മുടങ്ങുന്നു. 100 ലേറെ കുടുംബങ്ങളുള്ള പ്രദേശത്ത് ശുദ്ധജലവിതരണം നടത്തുന്നത് നാടുകാണിയിലെ കുളത്തിൽ നിന്നാണ്. വേനൽ ശക്തമായതോടെ കുളം വറ്റി. ആഴ്ചയിൽ 2 തവണ ഏതാനും നേരം മാത്രം പമ്പ് ചെയ്യാനാവശ്യമായ വെള്ളമാണ് ഇപ്പോൾ കുളത്തിൽ ഉറവയായി എത്തുന്നത്. പ്രദേശത്തെ ശുദ്ധജലക്ഷാമത്തിന് പരിഹാരമാകുന്നില്ല. പകരം സംവിധാനം ഒരുക്കേണ്ടത് അത്യാവശ്യമാണ്. അറക്കുളം, വെള്ളിയാമറ്റം പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള പ്രദേശമാണ് നാടുകാണി. ഇടുക്കി, തൊടുപുഴ നിയമസഭാ മണ്ഡലത്തിന്റെയും അതിരിലാണ് നാടുകാണി പ്രദേശം. രണ്ടു പഞ്ചായത്തുകളും രണ്ടു നിയമസഭാ മണ്ഡലങ്ങളുമായതിനാലാണ് പ്രദേശത്തെ ശുദ്ധജലവിതരണ ക്ഷാമത്തിന് പരിഹാരം കാണാൻ വൈകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

മാങ്കുളം വരളും
വേനൽ കടുത്തതോടെ മാങ്കുളം ടൗണിലും പരിസര പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷമാണ്. സെൻട്രൽ സിറ്റിക്കു സമീപമുള്ള 40 ലേറെ കുടുംബങ്ങളും വ്യാപാര സ്ഥാപനങ്ങളുമാണു ശുദ്ധജലക്ഷാമത്തിന്റെ പിടിയിലായിരിക്കുന്നത്. ഒരു പതിറ്റാണ്ടു മുൻപു ജലനിധി പദ്ധതിയിൽപെടുത്തി ചിന്നാർ കുത്തിനു മുകൾഭാഗത്തുനിന്ന് പൈപ്പിലൂടെ സമീപത്തുള്ള ടാങ്കിലേക്കു വെള്ളം എത്തിച്ചാണ് പദ്ധതി നടപ്പാക്കിയിരുന്നത്. എന്നാൽ ഇത്തവണ ആവശ്യത്തിനു മഴ ലഭിക്കാതെ വന്നതിനാൽ ചിന്നാർക്കുത്തിൽ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. പഞ്ചായത്ത് ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

നിലച്ച പദ്ധതി ബാക്കി
രാജകുമാരി കജനാപ്പാറ മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഇവിടെയുണ്ടായിരുന്ന പ്രധാന ശുദ്ധജല വിതരണ പദ്ധതി വർഷങ്ങൾക്കു മുൻപു നിലച്ചു. പദ്ധതിയുടെ ഭാഗമായ ടാങ്കും കുളവും ഇപ്പോൾ വെറുതേ കിടക്കുകയാണ്. ജലവിഭവ വകുപ്പിനെ കാെണ്ട് പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നു കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ച സേനാപതി വേണു എംഎൽഎ വ്യക്തമാക്കിയിരുന്നു. പദ്ധതി വീണ്ടും യാഥാർഥ്യമായില്ലെങ്കിൽ മേഖലയിലെ താെഴിലാളി കുടുംബങ്ങൾക്ക് വേനൽക്കാലത്ത് വെള്ളമെത്തിക്കാൻ പകരം സംവിധാനമേർപ്പെടുത്തണമെന്ന ആവശ്യമുയരുന്നുണ്ട്. പദ്ധതികൾ പേരിനു മാത്രം
വേനലിനും മുൻപേ ശുദ്ധജലം വിലയ്ക്കു വാങ്ങുകയാണ് മലയോരമേഖല. നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിലെ ഉയർന്ന സ്ഥലങ്ങളിൽ ശുദ്ധജല ക്ഷാമമുണ്ട്. മുണ്ടിയെരുമ- കുരിശുമല, നെല്ലിപ്പാറമെട്ട്, ആദിയാർപുരം, പാമ്പാടുംപാറ, പൂവേഴ്‌സ് മൗണ്ട്, ചീന്തലാർ മെട്ട്, കമ്പംമെട്ട്, രാമക്കൽമേട്, കൈലാസപ്പാറ, കുന്നുകുഴി, മേട്ടകിൽ, ബേഡ്മെട്ട്, ആദിയാർപുരം തുടങ്ങിയ മേഖലകളിൽ ശുദ്ധജലക്ഷാമം രൂക്ഷമാണ്. അപൂർവമായെങ്കിലും മഴക്കാലത്തും വെള്ളം വിലക്ക് വാങ്ങേണ്ട അവസ്ഥയിലാണ് ഇവർ. 2000 ലീറ്റർ ശുദ്ധജലം വീട്ടിലെത്താൻ 700 മുതൽ 2000 രൂപവരെ ചെലവു വരുന്നുണ്ട്. ആഴ്ചയിൽ 2 തവണവരെ ശുദ്ധജലം വിലക്ക് വാങ്ങേണ്ടി വരും. കർഷകരും കർഷകത്തൊഴിലാളികളുമായ സാധാരണക്കാരുടെ കുടുംബ ബജറ്റ് ഇതുമൂലം തകിടം മറിയുകയാണ്. മുൻപ് സ്ഥാപിച്ച ശുദ്ധജല പദ്ധതികൾ മിക്കതും ഭാഗികമായാണ് പ്രവർത്തിക്കുന്നത്. ചില സ്ഥലങ്ങളിൽ സ്ഥിരമായി വെള്ളമെത്തുന്നില്ല. നിലവിലുള്ള പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും പ്രാദേശികമായി നേരിടുന്ന ജലക്ഷാമത്തിനു പഞ്ചായത്തുകളുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകാണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.


തുള്ളിപെയ്ത് തുലാവർഷം!
തൊടുപുഴ ∙ കാലവർഷത്തിനു പിന്നാലെ ജില്ലയിൽ തുലാവർഷത്തിലും മഴക്കുറവ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ഒക്ടോബർ 1 മുതൽ ഇന്നലെ വരെ ജില്ലയിൽ ലഭിച്ചത് 321.9 മില്ലിമീറ്റർ മഴയാണ്. സാധാരണ ലഭിക്കാറുള്ളത് 495.4 മില്ലിമീറ്റർ. 35 ശതമാനം മഴക്കുറവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത ദിവസങ്ങളിലും കാര്യമായ മഴയ്ക്കു സാധ്യതയില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ പിന്മാറിയതോടെ ഹൈറേഞ്ച് മേഖലകളിൽ ഉൾപ്പെടെ പകൽ താപനില ഉയർന്നു. വേനൽക്കാലത്തെ അനുസ്മരിപ്പിക്കുന്ന ചൂടാണ് പലയിടങ്ങളിലും അനുഭവപ്പെടുന്നത്. അതേസമയം, രാത്രിയും പുലർച്ചെയും മഞ്ഞും തണുപ്പുമുണ്ട്. ഒക്ടോബർ പകുതിയോടെയാണ് ഇത്തവണ തുലാവർഷം ആരംഭിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചെങ്കിലും പിന്നീട് തുലാവർഷം ദുർബലമായി.

ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷ സീസണിൽ ജില്ലയിൽ 47% മഴക്കുറവ് രേഖപ്പെടുത്തിയിരുന്നു. വേനൽമഴയും പ്രതീക്ഷിച്ചപോലെ ലഭിച്ചിരുന്നില്ല. വേനൽമഴയിൽ 39% കുറവാണ് രേഖപ്പെടുത്തിയത്. തുടർച്ചയായ മഴക്കുറവ് കാർഷിക മേഖലയെയും ശുദ്ധജലവിതരണം, വൈദ്യുതി ഉൽപാദനം എന്നിവയെയും ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. ഏലം ഉൾപ്പെടെയുള്ള പ്രധാന കാർഷിക വിളകളെ മഴക്കുറവ് ഇതിനോടകം ബാധിച്ചുതുടങ്ങി. മതിയായ തോതിൽ നനച്ചു കൊടുത്തെങ്കിൽ മാത്രമേ കൃഷിയിൽനിന്നു നേട്ടമുണ്ടാക്കാൻ കഴിയൂ. എന്നാൽ, മഴക്കുറവ് മൂലം കുളങ്ങളിലും അരുവികളിലും ജലനിരപ്പ് താഴുന്നതോടെ വിളകൾ നനയ്ക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും. ഏലം കർഷകരാണ് കൂടുതൽ ആശങ്കയിലായിരിക്കുന്നത്. മഴയെ ആശ്രയിച്ചുള്ള വള പ്രയോഗം, ജലസേചനം എന്നിവ വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മഴ കുറയുന്നതോടെ ഏലം മേഖലയിൽ ചെടികൾ കരിഞ്ഞുണങ്ങാനും രോഗം പിടിപെടാനും സാധ്യതയേറെയാണ്.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button