Idukki വാര്‍ത്തകള്‍
എസ്.സി. പ്രമോട്ടർ നിയമനം: അഭിമുഖം നവംബർ 25ന്

ഇടുക്കി ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ എസ്.സി. പ്രമോട്ടർ നിയമനത്തിനുള്ള അഭിമുഖം നവംബർ 25ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ അഴുത, നെടുങ്കണ്ടം, അടിമാലി, ഇളംദേശം ബ്ലോക്കുകളിലെ അപേക്ഷകർക്കും ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചു വരെ ദേവികുളം, തൊടുപുഴ, കട്ടപ്പന, ഇടുക്കി ബ്ലോക്കുകളിലെ അപേക്ഷകർക്കുമാണ് അഭിമുഖം ക്രമീകരിച്ചിരിക്കുന്നത്. സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിലാണ് അഭിമുഖം.ഫോൺ: 04862 296297













































































































































