San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ക്ലീൻ കേരളം ഗ്രീൻ കേരളം: പദ്ധതിയ്ക്ക് പിന്തുണയുമായി മന്ത്രി ടി സിദ്ദിഖും എംബി രാജേഷും



ക്ലീൻ കേരളം ഗ്രീൻ കേരളം ബൃഹത് പദ്ധതിക്ക് പിന്തുണയുമായി കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം ബി രാജേഷും. ക്ലീൻ കേരളം ഗ്രീൻ കേരളം ബൃഹത് പദ്ധതിക്ക് ആശംസകൾ നേർന്ന് മന്ത്രി ടി സിദ്ദിഖ്. പദ്ധതിയുടെ നടത്തിപ്പിനും പൂർത്തീകരണത്തിനുമായി എല്ലാം സഹായവും മന്ത്രി വാഗ്ദാനം ചെയ്തു. മാലിന്യം വലിച്ചെറിയുന്ന സംസ്കാരം മലയാളിയിൽ നിന്ന് ഇനിയും പൂർണമായി വിട്ടുപോയിട്ടില്ല. വിദേശരാജ്യങ്ങളിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് വലിയ തുക പിഴ ഈടാക്കുമ്പോൾ കേരളത്തിൽ അത്തരമൊരു നടപടി വരുമ്പോൾ എതിർപ്പുയരുകയാണ്. മനോഭാവത്തിൽ തന്നെ മാറ്റം വരണമെന്ന ഓർമപ്പെടുത്തലുമായി മന്ത്രി എം.ബി. രാജേഷ്.

മൂന്ന് വർഷം നീളുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 13ന് നോർത്ത് പറവൂർ സമൂഹം ഹൈസ്കൂളിൽ നടക്കും. രാവിലെ പത്തുമണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

ലഹരി മാഫിയക്കെതിരെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഓപ്പറേഷൻ തൂഫാന് വഴിയൊരുക്കിയ SKN 40 ലഹരിവിരുദ്ധ കേരളയാത്രയ്ക്ക് പിന്നാലെയാണ് ഈ പുതിയ ജനകീയ ദൗത്യം. ലഹരിക്കെതിരായ പോരാട്ടത്തിന് ശേഷം മാലിന്യമുക്ത കേരളമെന്ന വലിയ ലക്ഷ്യത്തിലേക്ക്. സർക്കാരിനൊപ്പം ജനങ്ങളെയും അണിനിരത്തി കേരളത്തിന്റെ പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും കരുത്താകുകയാണ് പദ്ധതിയുടെ ലക്ഷ്യം.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button