തമിഴ്നാട്ടിലെത്തേണ്ട നിക്ഷേപങ്ങൾ ആന്ധ്രാപ്രദേശിലേക്ക് മാറ്റിയെന്ന് ആരോപണം: 15 ഉദ്യോഗസ്ഥർക്കെതിരെ നടപടി

തമിഴ്നാട്ടിലെത്തേണ്ട നിക്ഷേപങ്ങൾ ആന്ധ്രാപ്രദേശിലേക്ക് മാറ്റിയെന്ന് ആരോപണത്തിൽ 15 ഉദ്യോഗസ്ഥർക്കെതിരെ നടപടി. വിവരങ്ങൾ ചോർത്തിയതിനാണ് ഉദ്യോഗസ്ഥരെ പുറത്താക്കിയത്. ഗൈഡൻസ് തമിഴ്നാടിന് കീഴിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഇതിൽ മൂന്ന് ഉദ്യോഗസ്ഥർ ആന്ധ്രാപ്രദേശ് സാമ്പത്തിക വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു.ഹ്യൂണ്ടായ് കാറുകളുടെ പാർട്സുകൾ നിർമിയ്ക്കുന്ന കൊറിയൻ കമ്പനി തമിഴ്നാട്ടിൽ 1600 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ധാരണയായിരുന്നു. എന്നാൽ ഇതേ കമ്പനി പിന്നീട് ആന്ധ്രാപ്രദേശിൽ നിക്ഷേപം നടത്തി. നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിയ്ക്കുന്ന ഗൈഡൻസ് തമിഴ് നാടിലെ ഉദ്യോഗസ്ഥരാണ് വിവരങ്ങൾ ചോർത്തിയെതെന്നാണ് ആരോപണം. പ്രതിപക്ഷം, സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് 15 ഉദ്യോഗസ്ഥരെ പുറത്താക്കിയത്. ഇതിൽ മൂന്നുപേർ ആന്ധ്രാപ്രദേശിലെ സാമ്പത്തിക വിഭാഗത്തിന് കീഴിലെ മറ്റൊരു ഏജൻസിയിൽ ജോലിയിൽ പ്രവേശിയ്ക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ഇതോടെ ശരിയെന്ന് തെളിഞ്ഞു. അണ്ണാ ഡിഎംകെ, ഡിഎംകെ സർക്കാരുകളുടെ കാലത്ത് ജോലിയിൽ പ്രവേശിച്ചവരാണ് എല്ലാ ഉദ്യോഗസ്ഥരുമെന്നായിരുന്നു ടിവികെയുടെ പ്രതിരോധം. ആന്ധ്രാപ്രദേശ് സർക്കാരും ആരോപണങ്ങൾ നിഷേധിച്ചു.













































































































































