കൊണ്ടോടി മോട്ടോഴ്സ് സ്നേഹസംഗമം നവംബര്‍ 22 ഞായറാഴ്ച രാവിലെ 11 മുതല്‍

കൊണ്ടോടി മോട്ടോഴ്സ്
സ്നേഹസംഗമം നവംബര്‍ 22 ഞായറാഴ്ച രാവിലെ 11 മുതല്‍ കൊണ്ടോടി ഗ്രൂപ്പിന്റെ കുമളിയിലുള്ള ഗ്രീന്‍വുഡ്സ് റിസോര്‍ട്ടില്‍ വച്ച് നടക്കും.
കോട്ടയത്ത് നിന്നും ഹൈറേഞ്ച് മേഖലയിലേയ്ക്ക് അരനൂറ്റാണ്ടിലധികമായി ബസ് സര്‍വ്വീസ് നടത്തിവരുന്ന കൊണ്ടോടി മോട്ടോഴ്സിലെ മുന്‍കാല ജീവനക്കാരും ഇപ്പോള്‍ തൊഴിലെടുക്കുന്നവരും ഒത്തുകൂടുന്ന കൊണ്ടോടി മോട്ടോഴ്സ് സ്നേഹസംഗമം 2026 നവംബര്‍ 22 ഞായറാഴ്ച രാവിലെ 11 മുതല്‍ കൊണ്ടോടി ഗ്രൂപ്പിന്റെ കുമളിയിലുള്ള ഗ്രീന്‍വുഡ്സ് റിസോര്‍ട്ടില്‍ വച്ച് നടക്കും.
ഇരുന്നൂറ്റിഅമ്പതോളം പേരടങ്ങുന്ന വാട്ട്സ്ആപ്പ് കൂട്ടയ്മയിലൂടെ കുടുബാംഗങ്ങളെപ്പോലെ ഒന്നിച്ച് നിന്ന് പരസ്പരം സഹായസഹകരണങ്ങള്‍ കൊണ്ട് മുന്നോട്ട് പോകുന്ന കൂട്ടായ്മയുടെ മൂന്നാം വാര്‍ഷിക സംഗമമാണ് ഞായറാഴ്ച കുമളിയില്‍ നടക്കുന്നത്.ബസ് സര്‍വ്വീസുകളുടെ എണ്ണത്തില്‍ വലിയ കുറവ് വരികയും സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധികളിലൂടെ കടന്ന് പോകുകയും ചെയ്യുന്ന ഈ ഘട്ടത്തിലും മുന്‍ ജീവനക്കാരേയും ഇപ്പോഴുള്ളവരേയും ചേര്‍ത്ത് പിടിച്ച് കൊണ്ടോടി ഗ്രൂപ്പ് മാനേജെമെന്റും തൊഴിലാളികളുടെ കൂട്ടായ്മയ്ക്ക് എല്ലാവിധ പിന്തുണയും നല്കി കൂടെയുണ്ട്.കഴിഞ്ഞ രണ്ട് വര്‍ഷവും കുട്ടിക്കാനം ജ്യോതിസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്നേഹ സംഗമം ഈ വര്‍ഷം കൊണ്ടോടി ഗ്രൂപ്പിന്റെ തന്നെ കുമളി ഗ്രീന്‍വുഡ്സ് റിസോര്‍ട്ടില്‍ വച്ചാണ് നടത്തപ്പെടുന്നത്.
സ്നേഹ സംഗമം കൂട്ടായ്മയുടെ രക്ഷാധികാരി
ഷിജു ഉള്ളുരുപ്പിലിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സ്നേഹ സംഗമം_2026 കൊണ്ടോടി മോട്ടോഴ്സ് സ്ഥാപകന്‍ ടോം തോമസ് ഉദ്ഘാടനം ചെയ്യും.കൊണ്ടോടി ഗ്രൂപ്പ് ഓഫ് കമ്പനി എം.ഡി.
രാഹൂല്‍ ടോം മുഖ്യ പ്രഭാഷണം നടത്തും.
തോമസ് ചാക്കോ ,പ്രസാദ് വിലങ്ങുപാറ , പി.എം. ബേബി , ജോസഫ് കെ.ജെ. , സലിം പി.ജി., മനോജ് എഴുമറ്റൂര്‍ , അനീഷ് കെ.കെ. , സി.പി.ലാലിച്ചന്‍ , ജോഷി എം.തോമസ് , രാജീവ് ആര്.നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.













































































































































