കട്ടപ്പന സെന്റ് ജോൺ ഓഫ് ഗോഡ് പ്രതീക്ഷാഭവന്റെ സുവർണ്ണ ജൂബിലി ആഘോഷം സംഘടിപ്പിച്ചു

കട്ടപ്പനയുടെ വളർച്ചയിൽ സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസസമൂഹത്തിന്റെ പങ്ക് വലുതാണന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി.
കട്ടപ്പന പ്രതീക്ഷാഭവന്റെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത്കൊണ്ട് പറഞ്ഞു. പ്രതീക്ഷാഭവൻ ചാപ്പലിൽ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെയാണ് സൂവർണ്ണ ജൂബിലി ആഘോഷത്തിന് തുടക്കമായത്.തുടർന്ന് സെന്റ് ജോൺസ് ഹോസ്മിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു.ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസ് ജുബിലി ഉദ്ഘാടനം നിർവഹിച്ചു.
ഹൈറേഞ്ചിന്റെ വല്യച്ചൻ എന്നറിയപ്പെടുന്ന ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസ് താൻഹോയ്ലറിന്റെ ദീർഘവീക്ഷണത്തിൽ 1976-ൽ കട്ടപ്പനയിൽ ആരംഭിച്ച സെന്റ് ജോൺ ഓഫ് ഗോഡ് പ്രതീക്ഷാഭവന്റെ സുവർണ്ണ ജൂബിലി ആഘോഷം വിപുലമായിയാണ് സംഘടിപ്പിച്ചത്.
ദരിദ്രർക്കും രോഗികൾക്കും ഉപേക്ഷിക്കപ്പെട്ടവർക്കും ആശ്രയമില്ലാത്തവർക്കും സ്നേഹവും പരിചരണവും നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്ഥാപനം കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ 3000-ത്തോളം വ്യക്തികൾക്ക് പരിചരണവും പിന്തുണയും നൽകിയിട്ടുണ്ട്.യോഗത്തിൽ പ്രതീക്ഷാഭവന്റെ വെബ്സൈറ്റ് ലോഞ്ച് ചെയ്തു.ചടങ്ങിൽ അന്തേവാസികളെയും സ്തുത്യർഹമായ സേവനം നൽകിയവരെയും ആദരിച്ചു.
പ്രതീക്ഷാഭവൻ ഡയറക്ടർ ബ്രദർ. ആരോഗ്യരാജ് , സെന്റ് തോമസ് പ്രൊവിൻസ് ഇന്ത്യ പ്രൊവിൻഷ്യൽ ബ്രദർ വിൻസെന്റ് കൊച്ചാംകുന്നേൽ ,
കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി, സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സുപ്പീരിയർ ജനറൽ സിസ്റ്റർ. നിർമ്മല കുര്യാക്കോസ് ,പ്രതീക്ഷാഭവൻ മുൻ ഡയറക്ടർ ബ്രദർ. ജോസ് മാത്യു , സെന്റ് ജോൺസ് ഹോസ്പിറ്റൽ ഡയറക്ടർ ബ്രദർ. ബൈജു വാലുപറമ്പിൽ , സെന്റ് ജോൺ ഓഫ് ഗോഡ് പ്രതീക്ഷാഭവൻ ഫോർ വുമൺ ഇൻ ചാർജ് സിസ്റ്റർ. ലിസ് മരിയ എന്നിവർ സംസാരിച്ചു.
സെന്റ് ജോൺസ് കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥികളുടെ പ്രയർ ഡാൻസും കലാപരിപാടികളും അരങ്ങേറി.













































































































































