Idukki വാര്‍ത്തകള്‍
സ്പെഷ്യൽ റേഷൻ അരി; കേന്ദ്രത്തിന് അപേക്ഷ നൽകി കേരളം

റേഷൻ കാർഡ് ഉടമകൾക്ക് ഡിസംബറിൽ സ്പെഷ്യൽ വിഹിതമായി നൽകുന്നതിന് 25,000 റ്റൺ അരിക്ക് കേരളം കേന്ദ്രത്തിന് അപേക്ഷ നൽകി. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം വഴിയാണ് അപേക്ഷ നൽകിയത്.
തിരുവനന്തപുരത്തെ മേഖല ഓഫീസ് വഴി നൽകിയ അപേക്ഷ ചെന്നൈ, ന്യൂഡൽഹി ഓഫീസുകൾ അംഗീകരിച്ച് കേന്ദ്രസർക്കാരിന്റെ അനുമതിയും ലഭിക്കേണ്ടതുണ്ട്. അധിക അരി ലഭിക്കാനായി സ്ഥിരം വില സ്ഥിരത പദ്ധതി രൂപീകരിച്ച സംസ്ഥാന സർക്കാർ പ്രത്യേക ഉത്തരവിറക്കിയിരുന്നു. കേന്ദ്ര നിർദ്ദേശപ്രകാരമാണിത്.













































































































































