Idukki വാര്‍ത്തകള്‍
കോഴികളിലെ പക്ഷിപ്പനി പ്രതിരോധിക്കാനായി ഇന്ത്യ വികസിപ്പിച്ച ആദ്യ തദ്ദേശ വാക്സിൻ പുറത്തിറക്കും

കോഴികളിലെ പക്ഷിപ്പനി പ്രതിരോധിക്കാനായി ഇന്ത്യ വികസിപ്പിച്ച ആദ്യ തദ്ദേശ വാക്സിൻ വെള്ളിയാഴ്ച പുറത്തിറക്കും. ഭോപ്പാലിലെ ഐ സി എ ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ആണ് വാക്സിൻ വികസിപ്പിച്ചത്. ക്ലേഡ് 2.32.1 വിഭാഗത്തിൽപ്പെട്ട എച്ച് 5 എൻ 1 വൈറസിനെതിരെ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വാക്സിൻ ആണിത്. ഭോപ്പാലിലെ ഐസിഎആർ – എൻഐഎച്ച്എസ്ഡി സെന്ററിൽ കേന്ദ്ര കൃഷി മന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ വാക്സിൻ പുറത്തിറക്കും. രോഗബാധ സ്ഥിരീകരിച്ചാൽ കോഴികളെ കൊന്നൊടുക്കേണ്ടി വരുന്നത് കർഷകർക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിരുന്നു.













































































































































