San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിലെ കാലതാമസം ഗൗരവമായി കാണുമെന്ന് നിയമസഭാ പരിസ്ഥിതി സമിതി



വർഷംതോറും കോടിക്കണക്കിനു ഭക്തർ വരുന്ന ശബരിമലയെ അതീവ ഗൗരവത്തോടും പ്രാധാന്യത്തോടുമാണ് സർക്കാർ കാണുന്നതെന്നും പാരിസ്ഥിതിക സംരക്ഷണത്തിന്  ഊന്നൽ നൽകി വികസനം നടത്തുന്നതിനാവും ശബരിമലയിൽ പ്രഥമ പരിഗണന നൽകുകയെന്നും നിയമസഭയുടെ പരിസ്ഥിതി സമിതി ചെയർപേഴ്സൺ  സജീവ് ജോസഫ് എം.എൽ എ,മറ്റ് അംഗങ്ങളായ ചാണ്ടി ഉമ്മൻ, ഫൈസൽ ബാബു എന്നിവർ അറിയിച്ചു.കാടിനോട് ചേർന്നുള്ള ആവാസവ്യവസ്ഥയ്ക്ക് യാതൊരു തരത്തിലും കോട്ടം തട്ടാതെ പരിസ്ഥിതി സൗഹൃദ നിർമാണങ്ങൾ മാത്രം നടത്തുകയും അല്ലാത്ത നിലവിലെ നിർമിതികൾ  നീക്കം ചെയ്യുകയും ചെയ്യും.

മണ്ഡലകാലത്തു മല ചവിട്ടുന്ന ഭക്തർക്ക്  യാതൊരു വിധ ബുദ്ധിമുട്ടും നേരിടുന്നില്ല എന്ന് ഉറപ്പാക്കും.തീർത്ഥാടകർ വരുന്ന വഴികളിൽ എല്ലാം തന്നെ ശുചീകരണത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്താനും പരിമിതമായ സ്ഥലത്തു  കൂടുതലായി ആരോഗ്യ സേവനങ്ങൾ നൽകുവാനും ഇത്തവണ കഴിഞ്ഞു എന്നതിൽ ഉള്ള  തൃപ്‌തി  ഭക്തരിൽ നിന്ന് നേരിട്ട് കമ്മിറ്റിക്ക് അറിയാൻ സാധിച്ചു.കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഭക്തർക്ക് നൽകുന്നത്തുള്ള നിർദേശങ്ങൾ ആയിരിക്കും കമ്മിറ്റി സർക്കാരിലേക്ക് നൽകുന്ന റിപ്പോർട്ടിൽ ഉണ്ടാവുക.

എരുമേലിയിലെ വലിയ തോടിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് കർശനമായ നിർദ്ദേശം സമിതി നൽകിയിട്ടുണ്ട്.അവിടെ ഏകോപനത്തിനായി ഒരു ഡ്യൂട്ടി മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തി. വലിയതോടിന്റെ വൃത്തിയാക്കൽ, സർവ്വേ,ആഴം കൂട്ടൽ,കയ്യേറ്റം ഒഴിപ്പിക്കൽ എന്നിവയ്ക്ക് സമയബന്ധിതമായ നിർദ്ദേശവും സമിതി നൽകിയിട്ടുള്ളതായി അധ്യക്ഷൻ പറഞ്ഞു. മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ശബരിമലയിൽ എടുത്ത താൽപര്യത്തെ സമിതി പ്രശംസിച്ചു.

എരുമേലി ,പമ്പ ,സന്നിധാനം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകൾ തൃപ്തികരമാണ്.
ഭക്തരുടെ തിരക്ക് വർധിക്കുന്ന  സാഹചര്യം മുന്നിൽ കണ്ട് കൂടുതലായി  സൗകര്യങ്ങൾ എല്ലായിടങ്ങളിലും ഒരുക്കുവാൻ ഉള്ള നിർദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്‌തതിന്റെ അടിസ്ഥാനത്തിൽ നൽകിയിട്ടുണ്ട്. പമ്പയിൽ കുളിക്കുന്ന ഭക്തർ തുണി പമ്പയിൽ ഒഴുക്കുന്നത് ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ലഘുലേഖകൾ ഉൾപ്പടെ ഭക്തർക്ക് നൽകി ബോധവത്കരണം നടത്തും.

എരുമേലിയിലെ എഫ് എസ് ടി പി പ്ലാന്റിന്റെ അടിയന്തര ആവശ്യം കമ്മിറ്റിക്ക് ബോധ്യം വന്നതും എത്രയും വേഗം അതിന്റെ നിർമാണ നടപടികൾ ആരംഭിക്കാനും സർക്കാരിനോട് ആവശ്യപ്പെടും.
വിവിധ വകുപ്പുകളുടെ  ഏകോപനത്തോടെ മാത്രമേ പരാതി രഹിതമായ ഒരു മണ്ഡലകാലം സാധ്യമാവുകയുള്ളു.സർക്കാരിന്റെ പ്രഥമ പരിഗണന ശബരിമലയ്ക്ക് ആയിരുന്നു എന്നതിന്റെ തെളിവാണ് കുറഞ്ഞ കാലയളവിൽ തന്നെ ഇത്രയേറെ മാറ്റങ്ങൾ ദൃശ്യമായത്.ഇനിയുമേറേ സൗകര്യങ്ങൾ ഭക്തർക്ക് നൽകുന്നതിൽ സർക്കാരും ദേവസ്വം ബോർഡും പ്രതിജ്ഞാബദ്ധമാണ് എന്നും കമ്മിറ്റി പറഞ്ഞു . സമിതി  സന്നിധാനത്തെ മാലിന്യ പ്ലാന്റ് സന്ദർശിച്ചു സ്ഥിതിഗതികൾ വിശകലനം ചെയ്തു.







ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button