San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ചുമട്ടുതൊഴിലാളി ഐഎൻ്റിയുസിയുടെ 40-ാം മത് വാർഷികാഘോഷം കട്ടപ്പനയിൽ നടന്നു



കട്ടപ്പന മേഖലയിലെ ഐഎൻ്റിയുസിയുടെ നേതൃത്വത്തിലുള്ള ചുമട്ടുതൊഴിലാളികളുടെ 40-ാം മത് വാർഷികാഘോഷവും കുടിയേറ്റ കാലം മുതൽ കോൺഗ്രസ്സ് പാർട്ടിക്കുവേണ്ടി ധീരോദാത്തമായ നേതൃത്വം നൽകിയ മൺമറഞ്ഞ പാർട്ടി നേതാക്കളെ’ അനുസ്‌മരിക്കുന്ന ഹൃദയാ ജ്ഞലി പരിപാടിയുടെയുമാണ് നടന്നത്.റോയി കെ പൗലോസ് MLA യോഗം ഉദ്ഘാടനം ചെയ്തു.

ഹൃദയാജ്ഞലി എഐസിസി അംഗം E.M. ആഗസ്ത‌ി നിർവ്വഹിച്ചു.40 വർഷക്കാലമായി ചുമട്ടുതൊഴിലാളി മേഖലയിൽ പ്രവർത്തനം കാഴ്‌ച വയ്ക്കുന്ന 9 കൺവീനറുമാരെ യുഡിഎഫ് ജില്ലാ ചെയർമാനും അദ്ധ്യക്ഷനുമായ ജോയി വെട്ടിക്കുഴി ആദരിച്ചു.പുതിയതായി കേന്ദ്രസർക്കാർ കൊണ്ടുവരുന്ന തൊഴിൽചട്ടങ്ങൾ ക്കെതിരെയുള്ള സമരപ്രഖ്യാപനവും പ്രക്ഷോഭങ്ങളെ സംബന്ധിച്ചുമുള്ള പ്രഖ്യാപനങ്ങളും ഐഎൻ്റിയുസിയുടെ ജില്ലാ പ്രസിഡൻ്റ് രാജാമാട്ടുക്കാരൻ മുഖ്യപ്രഭാഷണത്തിലൂടെ നടത്തി.

മുൻ മണ്ഡലം പ്രസിഡന്റുമാരായ ജോസഫ് വർക്കി കലയത്തിനാൽ, ജോസഫ് ഡി പ്ലാത്തോട്ടം, ജോർജ്ജ് വർഗീസ് കുട്ടൻപേരൂർ, കെ.വി മത്തായി ഡിസിസി സെക്രട്ടറിയായിരുന്ന റ്റി.എസ് ബേബി, മുൻ ബ്ലോക്ക് പ്രസിഡൻ്റായിരുന്ന ബേബി കളരിയ്ക്കൽ ഉൾപ്പെടെയുള്ള കട്ടപ്പന മണ്‌ഡലത്തിൽ നിന്നുമുള്ള മൺമറഞ്ഞുപോയ 22-ഓളം വഴികാട്ടികളെ പ്രമുഖ കോൺഗ്രസ്സ് നേതാക്കളും കട്ടപ്പന നഗരസഭയിലെ കൗൺസിലർമാരും ചേർന്ന് ഹയാജ്ഞലി അർപ്പിച്ച് അവരുടെ പേരിലുള്ള മൊമന്റോ കുടുംബാംഗങ്ങൾക്ക് കൈമാറി.ചുമട്ടുതൊഴിലാളി മേഖലാ പ്രസിഡന്റ് തോമസ് രാജൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സിൻ്റെയും ഐഎൻ്റിയു സിയുടെയും വിവിധ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button