Idukki വാര്‍ത്തകള്‍
ഇരട്ടയാർ നാലുമുക്ക് ഗവൺമെന്റ് ഹൈസ്കൂളിന് ഫാനുകൾ സംഭാവന നൽകി മോഡൽ ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻ സിറ്റി

ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്കൂളിലേക്ക് ഫാനുകൾ കൈമാറി. കൂടാതെ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് സാമ്പത്തിക സഹായവും നൽകി.
ക്ലബ് പ്രസിഡന്റ് ജേക്കബ് കോര, സെക്രട്ടറി ലൂക്കാ ജോസഫ്, റിട്ട. ഡിഐജി എം.ജെ. വിജയ് എന്നിവർ ചേർന്ന് ഫാനുകൾ സ്കൂൾ ഹെഡ്മിസ്ട്രസ് അജിത പി.കെ.യ്ക്ക് കൈമാറി. അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.








































































































































