San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഗ്രാമ്പൂ വില സർവകാല റെക്കോർഡിൽ



ഏഷ്യൻ റബർ വിപണികളെ കാലാവസ്ഥാ വ്യതിയാനങ്ങളും വ്യാവസായിക ഡിമാൻഡും അമ്മാനമാടുന്നു. ക്രൂഡ് ഓയിലിന് നേരിട്ട തളർച്ച റബറിൽ സമ്മർദം ഉളവാക്കുമ്പോൾ, യെന്നിൻെറ മൂല്യത്തകർച്ച വിപണിക്ക് താങ്ങ് പകരുമോയെന്ന് ഉൽപാദക രാജ്യങ്ങൾ ഉറ്റുനോക്കുന്നു. ജപ്പാനിൽ റബർ കിലോ 441 യെന്നിൽനിന്ന് 445 യെന്നിലേക്ക് തിരിച്ചുകയറാൻ ശ്രമം നടത്തിയെങ്കിലും, വിൽപ്പന സമ്മർദത്തെ അതിജീവിക്കാനാകാതെ നിരക്ക് 434 യെന്നിലേക്ക് താഴ്ന്നു.ചൈനീസ് വ്യവസായ മേഖലയിൽനിന്നുള്ള ആവശ്യം ദുർബലമായത് അവധി വ്യാപാര കേന്ദ്രങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നു. തായ്‌ലൻഡിലും വിയറ്റ്നാമിലും ടാപ്പിങ് സീസണിന് തുടക്കമായി. മാസാന്ത്യത്തോടെ ചരക്ക് ലഭ്യത ഉയരുമെന്ന നിഗമനത്തിലാണ് വിപണി വൃത്തങ്ങൾ. ബാങ്കോക്കിൽ ഷീറ്റ് വില കിലോ 264 രൂപയിലും കൊച്ചിയിൽ 276 രൂപയിലും വ്യാപാരം നടന്നു.

ആഗോള വിപണിയിൽ ഗ്രാമ്പൂ ലഭ്യത ചുരുങ്ങുന്നത് വിലക്കയറ്റം ശക്തമാക്കി. പ്രതികൂല കാലാവസ്ഥയിൽ ഇന്തൊനീഷ്യയിലും മഡഗാസ്‌കറിലും വിളവ് കുറഞ്ഞു. ഔഷധ നിർമാതാക്കളും കറിമസാല കമ്പനികളുമാണ് ആഭ്യന്തര ഗ്രാമ്പൂ വിപണിയുടെ ശക്തികേന്ദ്രം. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ഗ്രാമ്പൂ ശേഖരിക്കുന്നത്‌ ഇന്തൊനീഷ്യൻ സിഗരറ്റ് നിർമാതാക്കളാണ്‌.

ഉൽപാദനത്തിലെ കുറവ് പരിഹരിക്കാൻ അവർ തല പുകഞ്ഞ ആലോചനയിലാണ്. കേരളത്തിലെ തെക്കൻ ജില്ലകളിൽ ഗ്രാമ്പൂ കൃഷിയുണ്ടെങ്കിലും ഉൽപാദനത്തിൽ മുന്നിൽ തമിഴ്‌നാടാണ്. കൊച്ചിയിൽ ഗ്രാമ്പൂ വില കിലോ 1150 രൂപയായി ഉയർന്നു. നാടൻ ചരക്കിൽ വ്യവസായികൾ പിടിമുറുക്കിയതോടെ നിരക്ക് 1250 രൂപയെന്ന സർവകാല റെക്കോർഡിലെത്തി. ഏലത്തോട്ടങ്ങളിൽ വിളവെടുപ്പ് പുരോഗമിക്കുന്നു. നവംബറിലെ തണുത്ത രാത്രികൾ ഉൽപാദനം ഉയർത്തുമെന്ന പ്രതീക്ഷയിൽ ഇടപാടുകാർ വാങ്ങൽ അൽപം നിയന്ത്രിച്ചത് വിലക്കയറ്റത്തിന് തടസ്സമായി. രാവിലെ നടന്ന ലേലത്തിൽ 19,968 കിലോഗ്രാം ഏലക്ക വിൽപ്പനയ്ക്ക് എത്തിയതിൽ 19,873 കിലോയും വിറ്റു. ശരാശരി ഇനങ്ങൾ കിലോ 2898 രൂപയിലും മികച്ചയിനങ്ങൾ 3494 രൂപയിലുമാണ്.







ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button