ഏലപ്പാറ അമ്പലപ്പാറ തപോഗിരി മല ചവിട്ടി ആയിരങ്ങൾ

ആത്മബോധോദയ സംഘം സ്ഥാപകനായിരുന്ന ശ്രീ ശുഭാനന്ദ ഗുരുതപസനുഷ്ടിച്ചിരുന്നു എന്നറിയപെടുന്ന ഏലപ്പാറക്കടുത്തുള്ള അമ്പലപ്പാറ തപോഗി രി മല മുകളിലേക്ക് സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണിന്നലെ മല ചവിട്ടിയത് ഇതിൽ ഭൂരിഭാഗവും സ്ത്രീകൾ ആയിരുന്നു.
കേരളത്തിനകത്തും പുറത്തു നിന്നുമായി മലകയറുവാനെത്തുന്ന വരുമായെത്തിയ വാഹനങ്ങളുടെ നീണ്ട നിര തന്നെ നാലാം മൈൽ മുതൽ ചപ്പാത്ത് വരെ മലയോര ഹൈവേക്കിരുവശങ്ങളിലുമായി നിരനിരയായി കിടക്കുന്നതു കാണാമായിരുന്നു.
ഇന്നലെ രാവിലെ കരിഞരുവിയിൽ നിന്നും മലകയറി എത്തിയവർ.
ശിവപ്രതിഷ്ടയുള്ള കല്ലമ്പലം ശുഭാനന്ദൻ തപസനുഷ്ടിച്ചതായി പറയപെടുന്ന പുന്ന മര ചുവട്ടിലെത്തി വഴിപാടർപ്പിച്ച തിനു ശേഷമാണ് 21 നടകൾ ചവിട്ടി ശ്രീകോവിലിന് മൂന്ന് വട്ടം വല വച്ചതിനു ശേഷം ശ്രീകോവിലിന്നുള്ളിൽ കടന്ന് ഇരുമുടി കെട്ടിറക്കിയത്.തപോ ഗിരി മുഖ്യാചാര്യൻ സ്വാമി കൃഷ്ണദാസ് സ്വാമി ആത്മാനന്ദ സ്വാമി ധീരാ നന്ദ സ്വാമി രാമാനന്ദ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.ഇതോടനുബന്ധിച്ച് നടന്ന തീർത്ഥാടക സമ്മേളനം ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉത്ഘാടനം ചെയ്തു
പീരുമേട് എം എൽ എ അഡ്വ. സിറിയക് തോമസ് ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് ബ്ലോക്ക് പഞ്ചായത്തംഗം ഓമന സോദരൻ ഗ്രാമ പഞ്ചായത്തംഗങ്ങളായ റ്റി ശിവൻ കുട്ടി ഓമന സോദരൻ സ്വാമി സൂഷ്മാനന്ദ എം ജി തങ്കപ്പൻ കെ എം കൃഷ്ണൻ കുട്ടി മഹിൻ മനോജ് എസ് സുരേഷ്കുമാർ ആർ തുളസീധരൻ എം രാജേന്ദ്രൻ സ്വാമി കൃഷ്ണദാസ് കെ തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.തീത്ഥാടന വാരാചരണത്തിന് സമാപനം കുറിച്ചു കൊണ്ട് ഇന്ന് കൊടിയിറക്കും.








































































































































