San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

“ഉടൻ ചികിത്സ കിട്ടിയില്ലെങ്കിൽ ജീവനോടെ ഞാൻ പുറത്തുവരില്ല” പാക്ക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ



അടിയന്തര ചികിത്സ ലഭിച്ചില്ലെങ്കിൽ ജയിലിൽ നിന്നു ജീവനോടെ തിരിച്ചെത്തില്ലെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇമ്രാനും ഭാര്യ ബുഷ്‌റ ബീവിക്കും അടിയന്തര വൈദ്യസഹായം തേടി സുപ്രീംകോടതിയിലെയും ഫെഡറൽ ഭരണഘടന കോടതിയിലെയും ഇസ്ലാമാബാദ് ഹൈക്കോടതിയും ചീഫ് ജസ്റ്റിസ് മാർക്ക് എഴുതിയ തുറന്ന കത്തിലാണ് ജീവൻ അപകടത്തിൽ ആണെന്ന് വ്യക്തമാക്കിയത്.

വൈദ്യസഹായം അനുവദിച്ചുള്ള മുൻകോടതി ഉത്തരവുകൾ നടപ്പിലാക്കണമെന്നും ജയിലിലെ സ്ഥിതി മെച്ചപ്പെടുത്തണമെന്നും കത്തി ആവശ്യപ്പെട്ടു. ഈ മാസം 11ന് ഇമ്രാനെ ജയിലിൽ സന്ദർശിച്ച അഭിഭാഷകൻ സൽമാൻ സഫ്ദറിനോടാണ് അദ്ദേഹം ചീഫ് ജസ്റ്റിസ് മാർക്ക് കത്തെഴുതാൻ നിർദ്ദേശിച്ചത്. അഭിഭാഷകൻ കത്ത് സമൂഹമാധ്യമത്തിലും പങ്കിട്ടു. 2023 മുതൽ ജയിലിൽ കഴിയുന്ന ഇമ്രാൻ എതിരെ അഴിമതി അടക്കം നൂറിലേറെ കേസുകൾ ഉണ്ട്. 2025 ജനുവരി 17ന് ഭാര്യ ബുഷറ ബീവിയും അറസ്റ്റിലായി. 2025 ഡിസംബർ മുതൽ ഇമ്രാൻ ഏകാന്ത തടവിലാണ്. 






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button