San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

പിന്നിൽ വലിയ സംഘം; എല്ലാം കോടതിയിൽ തെളിയിക്കും, MDMA മോഷണ കേസിൽ SI അനസ് തൗഫീഖ് കസ്റ്റഡിയിൽ



സെൻട്രൽ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച എം ഡി എം എ മോഷ്ടിച്ച കേസിൽ എസ്‌ഐ അനസ് തൗഫീഖിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 5 ദിവസത്തേക്കാണ് കസ്റ്റഡി. തന്നെ ബലിയാടാക്കിയതെന്നും, ഉന്നത ഉദ്യോഗസ്ഥർക്ക് അടക്കം പങ്കുണ്ടെന്നും അനസ് ആരോപിച്ചു.തൊണ്ടി മുതലായി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച 87 ഗ്രാം എം ഡി എം എ അനസ് മോഷ്ടിച്ചുവെന്നാണ് കേസ്. മോഷണം പിടിക്കപ്പെട്ടത്തോടെ 200 ഗ്രാം എം ഡി എം എ തിരികെ സ്റ്റോർ റൂമിൽവെച്ച് രക്ഷപെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കേസിൽ അനസിനെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. 8 ദിവസത്തേക്ക് കസ്റ്റഡിയിൽ ചോദിച്ചെങ്കിൽ അഞ്ചുദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്.

തൊണ്ടി മുതലിന്റെ ഉത്തരവാദിത്വം SHO യ്ക്ക് എന്ന് അനസ് കോടതിയിൽ പറഞ്ഞു. തന്നെ ബോധപൂർവം കുടുക്കാൻ ശ്രമം നടക്കുന്നതായും പ്രതികരിച്ചു. സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച എം ഡി എം എ അനസ് ലഹരി മാഫിയുടെ സഹായത്തോടെ വിറ്റുവെന്നും പൊലീസിന്. തിരികെ സ്റ്റോർ റൂമിൽ എത്തിച്ച എംഡിഎംഎ വാങ്ങിയ സ്ഥലവും പൊലീസ് അന്വേഷിച്ചു വരികയാണ്. തൂഫാൻ റെയ്ഡിന്റെ അടക്കം വിവരങ്ങൾ അനസ് ലഹരി മാഫിയക്ക് കൈമാറിയതായും ആരോപണമുണ്ട്.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button