കടമാക്കുഴി പൊത്തക്കള്ളി മലയിടിച്ചില്‍ ഹരിത ട്രൈബൂണലിന് പരാതി നല്കാന് ബി.ഡി.ജെ.എസ്.

കട്ടപ്പനയ്ക്ക് സമീപം കടമാക്കുഴി പൊത്തക്കള്ളി മലയിടിഞ്ഞ് ഒരു കര്ഷകന് ദാരുണമായ അന്ത്യം സംഭവിക്കുകയും ഏക്കറുകണക്കിന് കൃഷിയിടം നശിക്കുകയും ചെയ്ത സംഭവം പ്രകൃതി ദുരന്തമാണെന്ന് വരുത്തി തീര്‍ക്കുവാനുള്ള ശ്രമങ്ങളാണ് ഉദ്യോഗസ്ഥ ക്വാറി മാഫിയ കൂട്ടുകെട്ട് നടത്തുന്നതെന്ന് ബി.ഡി.ജെ.എസ്. നവംബര്‍ പത്താം തീയതി രാവിലെ പൊത്തക്കള്ളി മലയിടിഞ്ഞ് ഒരു കര്ഷകന് ജീവഹാനി സംഭവിച്ചത്.നിരവധി തൊഴിലാളികള്‍ അത്ഭുതകരമായാണ് മലയിടിച്ചിലില്‍ നിന്നും രക്ഷപെട്ടത്.
ശക്തമായ സ്ഫോടന ശബ്ദം കേള്‍ക്കുകയും കുറച്ച് സമയത്തിനുള്ളില്‍ മലയിടിച്ചില്‍ ഉണ്ടാവുകയും ചെയ്തതായി സമീപ ഏലത്തോട്ടങ്ങളില്‍ പണിയെടുത്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത് പൊത്തക്കള്ളി മലയിടിച്ചില്‍ മനുഷ്യനിര്‍മ്മിത ദുരന്തമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ്. മലയിടിച്ചില്‍ ഉണ്ടായതിന്റെ മറുഭാഗത്ത് ഏലത്തോട്ടത്തിനുള്ളില്‍ അനധികൃതമായി ക്വാറികള്‍ പ്രവര്‍ത്തിക്കുകയും വന്‍തോതില്‍ സ്ഫോടനം നടത്തി കരിങ്കല്ല് കടത്തുകയും ചെയ്തു വന്നിരുന്നത് മലയിടിഞ്ഞ് വലിയ ദുരന്തമുണ്ടാകാന്‍ ഇടയായിട്ടുണ്ടെന്ന് കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികളുടെ ആശങ്ക മുഖവിലയ്ക്കെടുക്കാതെ തിടുക്കം പിടിച്ച നിലപാടുകളാണ് ചില ഉദ്യോഗസ്ഥരുടേത്.
വര്‍ഷകാലത്ത് ഇനിയും വലിയ ദുരന്തം ഈ പ്രദേശങ്ങളില്‍ ഉണ്ടാകുമോയെന്ന ഭീതിയിലാണ് പ്രദേശവാസികള്‍.മഴമാറി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഉരുള്‍പൊട്ടലിന് സമാനമായി മലയിടിഞ്ഞ് ഒരു മനുഷ്യ ജീവന് നഷ്ടപ്പെടുകയും ഏക്കറ് കണക്കിന് ഏലം കൃഷി നശിക്കുകയും ചെയ്ത ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഹരിത ട്രൈബ്യൂണലിന് പരാതി നല്‍കുമെന്ന് ബി.ഡി.ജെ.എസ്. ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ:പ്രതീഷ് പ്രഭ , ജനറല്‍ സെക്രട്ടറി ബിനീഷ് കെ.പി. , ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ എന്നിവര്‍ പറഞ്ഞു.മലയിടിച്ചില്‍ ഉണ്ടായ പ്രദേശം
അഡ്വ: സംഗീത വിശ്വനാഥന് , അഡ്വ: പ്രതീഷ് പ്രഭ എന്നിവരുടെ നേതൃത്വത്തിലുള്ള ബി.ഡി.ജെ.എസ്. പ്രതിനിധി സംഘം സന്ദര്‍ശിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.








































































































































