San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

പൊതുജന അറിയിപ്പ്; അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, വാഴവര; ഇ-ഹെൽത്ത് OP രജിസ്ട്രേഷൻ സംവിധാനം നിലവിൽ വരുന്നു



UPHC വാഴവരയിലെ OP രജിസ്ട്രേഷൻ സംവിധാനം പൂർണ്ണമായും ഇ-ഹെൽത്ത് സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി എല്ലാ രോഗികൾക്കും UHID (Unique Health Identification Number) നിർബന്ധമാണ്.

ആയതിനാൽ നാളെ (18/11/2026) മുതൽ OP രജിസ്ട്രേഷനായി എത്തുന്ന എല്ലാ രോഗികളും താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്:

1. ആധാർ കാർഡ് നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.
2. രജിസ്ട്രേഷൻ സമയത്ത് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ മാത്രം നൽകേണ്ടതാണ്.

ആധാർ കാർഡ് കൈവശമില്ലാത്തവർക്കും ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ നൽകാൻ കഴിയാത്തവർക്കും OP രജിസ്ട്രേഷനിൽ കാലതാമസം നേരിടാൻ സാധ്യതയുണ്ട്.

ഒരിക്കൽ UHID ലഭിച്ചുകഴിഞ്ഞാൽ രോഗികൾക്ക് ഇ-ഹെൽത്ത് സംവിധാനം വഴി ഓൺലൈനായി മുൻകൂട്ടി OP അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ലഭിക്കുന്നതാണ്.

ഇ-ഹെൽത്ത് സംവിധാനം സുഗമമായി നടപ്പിലാക്കുന്നതിന് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

മെഡിക്കൽ ഓഫീസർ
UPHC വാഴവര






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button