നാട്ടുവാര്‍ത്തകള്‍
ഖാദി ഷോറൂം തുടങ്ങുവാന്‍ അപേക്ഷ ക്ഷണിച്ചു
ഇടുക്കി ജില്ലയിലെ എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും ഖാദിബോര്‍ഡ് പുതിയ ഖാദി ഷോറൂം തുടങ്ങുവാന്‍ അപേക്ഷ ക്ഷണിച്ചു. പൊതു സ്വകാര്യ പങ്കാളിത്ത വ്യവസ്ഥയിലായിരിക്കും തുടങ്ങുക. പാര്‍ക്കിംഗ് സൗകര്യത്തോടുകൂടിയ 1000 ചതുരശ്രഅടി വിസ്തൃതിയിലുള്ള ഷോപ്പിംഗ് സ്പേസ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു സ്ഥലത്തു ഒന്നിലധികം അപേക്ഷകരുണ്ടെങ്കില്‍ സ്വന്തമായ സ്ഥല സൗകര്യമുള്ളവര്‍ക്കും പ്രവാസികള്‍ക്കും മുന്‍ഗണന നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ -9946698961 ,04862 222344