നാട്ടുവാര്‍ത്തകള്‍
വീട്ടമ്മയെ അപമാനിച്ചതായി പരാതി; ഇടുക്കിയിൽ എസ്.ഐ അറസ്റ്റിൽ
ഇടുക്കി കരിങ്കുന്നത്ത് വീട്ടമ്മയെ അപമാനിച്ച എസ്ഐ അറസ്റ്റില്‍. സ്പെഷല്‍ ബ്രാഞ്ച് എസ്ഐ ബജിത്ത് ലാല്‍ ആണ് പിടിയിലായത്. അയൽവാസിയായ 58-കാരിയെ കയറിപ്പിടിച്ചുവെന്നാണ് എസ്.ഐക്കെതിരായ പരാതി. ഇന്നലെ രാത്രി 9 മണിയോട് കൂടിയാണ് സംഭവം. പൊലീസിൽ വിളിച്ച് വിവരം അറിയിച്ചതിനെ തുടർന്ന് മദ്യലഹരിയിലായിരുന്ന ബജിത്തിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വീട്ടമ്മ അടക്കമുള്ളവരുെട മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.