San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ചിലർ E20 യെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു, ഈ പൊട്ടന്മാർക്ക് അതിന്റെ സയൻസ് അറിയില്ലെന്ന് പരിഹാസിച്ച് സുരേഷ് ഗോപി



തൃശൂർ: E 20 വിവാദത്തിൽ പരിഹാസവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചിലർ E20 യെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു, ഈ പൊട്ടന്മാർക്ക് അതിന്റെ സയൻസ് അറിയില്ല. ചില മഹാന്മാർ കന്നാസിൽ കൊണ്ടുപോയി മിക്സ് ചെയ്തോ എന്ന് അറിയില്ല. അങ്ങനെയെങ്കിൽ സിബിഐ വരും, അപ്പോൾ സിബിഐക്കെ എതിരെ തിരിയും. എഥനോൾ ബ്ലെൻഡിങ് മെഷീൻ 20ശതമാനം വരുന്ന രീതിയിലാണ് കാലിബറേറ്റ് ചെയ്തിരിക്കുന്നത്.0 ശതമാനം കടക്കുന്ന അവസ്ഥ ഇന്ത്യയില്ല. രജിസ്റ്റേഡ് പരാതികൾ ലഭിച്ചിട്ടില്ല, ഒരു ഇൻഷുറൻസ് കമ്പനികളും ക്ലേയ്മും നൽകിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ആലപ്പുഴ കമ്മ്യൂണിസം കൊണ്ട് തുലഞ്ഞ ജില്ലയാണ്. അവിടെ എയിംസ് വരണം എന്നായിരുന്നു താൻ പറഞ്ഞത്. ഇപ്പോൾ തൃശൂർകാർ തെരഞ്ഞെടുത്തതുകൊണ്ട് തൃശൂർ വരണമെന്നാണ് ആഗ്രഹം.

തൃശ്ശൂർ സ്ഥലം തരുമോ ഇല്ലയോ എന്നത് തീരുമാനിക്കേണ്ടത് കേരളസർക്കാരാണ്. തനിക്ക് നിർദ്ദേശിക്കാൻ മാത്രമേ കഴിയൂ. കാർഷിക സർവകലാശാലയുടെ 450 ഏക്കർ ആണ് കിടക്കുന്നത്. അതിൽ എത്രയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇവിടെ എത്ര ആയിരം ഹെക്ടർ ആണ് കോൽപ്പാടങ്ങളാണ് തരിശായി കിടക്കുന്നത്.

കോടതിയിൽ കൊണ്ടുപോയി കുത്തിത്തിരിപ്പ് കൊടുത്തു. കോടതിക്ക് മറുപടി മാത്രമേ വേണ്ടൂ. എയിംസ് വരുമോ എന്ന ചോദ്യത്തിന് കേന്ദ്ര ആരോഗ്യമന്ത്രി മറുപടി പറഞ്ഞതാണ്.കശ്മീരിൽ എയിംസ് വന്നെങ്കിൽ കേരളത്തിലും വന്നിരിക്കും.പാലിയേക്കര ടോൾ അവസാനിപ്പിക്കാൻ ആകില്ല. അങ്ങനെ അവസാനിപ്പിച്ചാൽ മോദി വീട്ടിൽ നിന്ന് കൊണ്ടുപോയി കൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പരിഹസിച്ചു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button