San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

റബർ വില കുറഞ്ഞു, മാറ്റമില്ലാതെ നാളികേരോൽപ്പന്നങ്ങളുടെ വില



ആഗോള സുഗന്ധവ്യഞ്ജന വിപണിയെ സംബന്ധിച്ച് നവംബറും ഡിസംബറും നിർണായകം. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കളുടെ ഉൽപ്പാദനവും വ്യാപാരവും വർധിക്കുന്ന അവസരമാണ്‌. കുരുമുളക്, ഏലം, ഗ്രാമ്പൂ, കറുവപ്പട്ട, ജാതിക്ക, ഇഞ്ചി തുടങ്ങിയവയ്‌ക്കെല്ലാം ആഗോള വിപണിയിൽ ആവശ്യം ഉയരും. ഉൽപ്പാദന കേന്ദ്രങ്ങളിൽനിന്ന് വിപണികളിലേക്കുള്ള ചരക്ക് വരവ് കുറഞ്ഞ അളവിലാണ്. പല ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി ചുരുങ്ങിയതിനാൽ നാടൻ ചരക്കിന് ഈ വർഷം ഉയർന്ന വില ഉറപ്പാക്കാനാവുമെന്ന പ്രതീക്ഷയിലാണ്‌ കാർഷിക കേരളം. ഏഷ്യൻ റബർ അവധി വ്യാപാര കേന്ദ്രങ്ങളിൽ ചാഞ്ചാട്ടം. ചൈനയിൽനിന്ന് വാങ്ങൽ താൽപര്യം പ്രകടമായെങ്കിലും ജപ്പാൻ ഒസാക്കയിൽ റബർ മുന്നേറാൻ ക്ലേശിച്ചു. തായ്‌ലൻഡിൽ റബർ ഉൽപ്പാദനം സജീവമാകുന്ന സാഹചര്യമാണെങ്കിലും ഇടവിട്ടുള്ള മഴ ടാപ്പിങ്ങിനെ ചെറിയ അളവിൽ ബാധിക്കുന്നു.

തുലാവർഷം ദുർബലമായതിനാൽ സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും പുലർച്ചെയുള്ള ടാപ്പിങ്ങിനായി കർഷകർ തോട്ടങ്ങളിൽ ഇടംപിടിച്ചു. ഇതിനിടെ വിദേശ വിപണികളിൽ നിന്നുള്ള പ്രതികൂല വാർത്തകളെ തുടർന്ന്‌ ഇന്ത്യൻ റബർ കിലോ 280 രൂപയായി താഴ്‌ന്നു.

ജപ്പാനിൽ റബർ അവധി വില കിലോ 440 യെന്നിൽ നിന്നും 443 യെന്നിലേയ്‌ക്ക്‌ ഉയർന്നങ്കിലും അധിക നേരം പിടിച്ചു നിൽക്കാനായില്ല. വ്യാപാരാന്ത്യം നിരക്ക്‌ 437 യെന്നിലാണ്‌. ഏറെ നിർണായകമായ 445 യെന്നിൽ ശക്തമായ പ്രതിരോധം നിലവിലുണ്ട്‌. സാങ്കേതികമായി വിപണി അമിത വാങ്ങലിന്റെ പിടിയിൽ അകപ്പെട്ടത് നിക്ഷേപകരെ പിന്നോക്കം വലിക്കുകയാണ്‌. നാളികേരോൽപ്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല, കൊച്ചി, കാങ്കേയം വിപണികളിൽ വെളിച്ചെണ്ണ വില സ്‌റ്റെഡി.







ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button