കട്ടപ്പന സെന്റ് ജോൺ ഓഫ് ഗോഡ് പ്രതീക്ഷാഭവൻ സുവർണ്ണ ജൂബിലി ആഘോഷം നവംബർ 19-ന് നടക്കും

പ്രതീക്ഷാഭവൻ ചാപ്പലിൽ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് 5.45-ന് സെന്റ് ജോൺസ് ഹോസ്മിറ്റൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും. ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസ് ജുബിലി ഉദ്ഘാടനം നിർവഹിക്കും.
ഹൈറേഞ്ചിന്റെ വല്യച്ചൻ എന്നറിയപ്പെടുന്ന ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസ് താൻഹോയ്ലറിന്റെ ദീർഘവീക്ഷണത്തിൽ 1976-ൽ കട്ടപ്പനയിൽ ആരംഭിച്ച സെന്റ് ജോൺ ഓഫ് ഗോഡ് പ്രതീക്ഷാഭവന്റെ സുവർണ്ണ ജൂബിലി ആഘോഷം നവംബർ 19 വ്യാഴാഴ്ച നടക്കും.ദരിദ്രർക്കും രോഗികൾക്കും ഉപേക്ഷിക്കപ്പെട്ടവർക്കും ആശ്രയമില്ലാത്തവർക്കും സ്നേഹവും പരിചരണവും നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്ഥാപനം കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ 3000-ത്തോളം വ്യക്തികൾക്ക് പരിചരണവും പിന്തുണയും നൽകിയിട്ടുണ്ട്.വൈകിട്ട് നാലിന് പ്രതീക്ഷാഭവൻ ചാപ്പലിൽ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് 5.45-ന് സെന്റ് ജോൺസ് ഹോസ്മിറ്റൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും. ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസ് ജുബിലി ഉദ്ഘാടനം നിർവഹിക്കും. ഇടുക്കി എംഎൽഎ റോയി കെ. പൗലോസ് മുഖ്യപ്രഭാഷണം നടത്തുകയും പ്രതീക്ഷാഭവന്റെ വെബ്സൈറ്റ് ലോഞ്ച് ചെയ്യുകയും ചെയ്യും. മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ജൂബിലി സന്ദേശം നൽകും.
കാഞ്ഞിരപ്പള്ളി രൂപത ഡിപ്പാർട്ട്‌മെന്റ് ഓഫ് കെയർ ഹോംസ് ഡയറക്ടർ റവ. ഫാ. റോയി മാത്യു വടക്കേൽ സന്ദേശം നൽകും. ചടങ്ങിൽ അന്തേവാസികളെയും സ്തുത്യർഹമായ സേവനം നൽകിയവരെയും ആദരിക്കും.പ്രതീക്ഷാഭവൻ ഡയറക്ടർ റവ. ബ്ര. ആരോഗ്യരാജ് ഒ എച്, സെന്റ് തോമസ് പ്രൊവിൻസ് ഇന്ത്യ പ്രൊവിൻഷ്യൽ റവ. ബ്രദർ വിൻസെന്റ് കൊച്ചാംകുന്നേൽ ഒ എച്,
കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി, സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സുപ്പീരിയർ ജനറൽ റവ. സി. നിർമ്മല കുര്യാക്കോസ് എസ് സി ഐ ജി, പ്രതീക്ഷാഭവൻ മുൻ ഡയറക്ടർ റവ. ബ്ര. ജോസ് മാത്യു ഒ എച് സെന്റ് ജോൺസ് ഹോസ്പിറ്റൽ ഡയറക്ടർ റവ. ബ്ര. ബൈജു വാലുപറമ്പിൽ സെന്റ് ജോൺ ഓഫ് ഗോഡ് പ്രതീക്ഷാഭവൻ ഫോർ വുമൺ ഇൻ ചാർജ് റവ. സി. ലിസ് മരിയ എസ് സി ഐ ജി OH എന്നിവർ സംസാരിക്കും.
സെന്റ് ജോൺസ് കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥികളുടെ പ്രയർ ഡാൻസും കലാപരിപാടികളും അരങ്ങേറും.
പത്രസമ്മേളനത്തിൽ പ്രതീക്ഷാഭവൻ ഡയറക്ടർ റവ. ബ്ര. ആരോഗ്യരാജ് OH, സെന്റ് ജോൺസ് ഹോസ്ട്രിറ്റൽ ഡയറക്ടർ റവ. ബ്ര. ബൈജു വാലുപറമ്പിൽ OH പ്രതീക്ഷ ഭവൻ മുൻ ഡയറക്ടർ റവ. ബ്ര. ജോസ് മാത്യു OH, സിസ്റ്റർ ലിസ് മരിയ, ബ്രദർ സുധീർ കുജൂർ, ജോണി പുല്ലാനിതുണ്ടത്തിൽ, നിമിഷ റോണി, സുബിൻ സ്കറിയ എന്നിവർ പങ്കെടുത്തു.








































































































































