അഭിനയത്തിൻറെ വ്യത്യസ്ത തലങ്ങളെ സ്പർശിച്ച് ദിലീഷ് പോത്തൻ!

ഭൗമ’യിലെ ഈശോ എന്ന പോലീസുകാരൻ, ‘ചെവിട്ടോർമ്മ’യിലെ കിടപ്പുരോഗിയായ വർക്കിച്ചൻ എന്ന വയോധികൻ… ഒരു കാലത്ത് വില്ലൻ വേഷങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ദിലീഷ് പോത്തൻ അടുത്തിടെയായി ശ്രദ്ധേയ വേഷങ്ങളിലാണ് ഓരോ സിനിമയിലും എത്തുന്നത്. ഇപ്പോഴിതാ താരത്തിൻറെ കരിയറിൽ തന്നെ ഏറെ വ്യത്യസ്തമായ കഥാപാത്രമായി കിടപ്പു രോഗിയായ ഒരു വൃദ്ധൻറെ വേഷത്തിൽ ദിലീഷ് പോത്തൻ എത്തുന്ന ‘ചെവിട്ടോർമ്മ’ ഐഎഫ്എഫ്കെയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്. അതോടൊപ്പം ദിലീഷ് പോത്തൻ കേന്ദ്ര കഥാപാത്രമായെത്തിയ ‘ഭൗമ’ എന്ന സിനിമയിലെ ഈശോ എന്ന കഥാപാത്രത്തിൻറെ പ്രകടനവും തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. റെജിൻ എസ്. ബാബുവാണ് ‘ഭൗമ’ സംവിധാനം ചെയ്തിരിക്കുന്നത്.ഭൗമ’യിലെ ഈശോ എന്ന പോലീസുകാരൻ, ‘ചെവിട്ടോർമ്മ’യിലെ കിടപ്പുരോഗിയായ വർക്കിച്ചൻ എന്ന വയോധികൻ… ഒരു കാലത്ത് വില്ലൻ വേഷങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ദിലീഷ് പോത്തൻ അടുത്തിടെയായി ശ്രദ്ധേയ വേഷങ്ങളിലാണ് ഓരോ സിനിമയിലും എത്തുന്നത്. ഇപ്പോഴിതാ താരത്തിൻറെ കരിയറിൽ തന്നെ ഏറെ വ്യത്യസ്തമായ കഥാപാത്രമായി കിടപ്പു രോഗിയായ ഒരു വൃദ്ധൻറെ വേഷത്തിൽ ദിലീഷ് പോത്തൻ എത്തുന്ന ‘ചെവിട്ടോർമ്മ’ ഐഎഫ്എഫ്കെയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്. അതോടൊപ്പം ദിലീഷ് പോത്തൻ കേന്ദ്ര കഥാപാത്രമായെത്തിയ ‘ഭൗമ’ എന്ന സിനിമയിലെ ഈശോ എന്ന കഥാപാത്രത്തിൻറെ പ്രകടനവും തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. റെജിൻ എസ്. ബാബുവാണ് ‘ഭൗമ’ സംവിധാനം ചെയ്തിരിക്കുന്നത്.








































































































































