San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

പയ്യന്നൂര്‍ സി വി ധനരാജ് വധക്കേസിലെ വിധി ഈ മാസം 23ന്; 21 ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ കേസിലെ പ്രതികള്‍



പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകനായിരുന്ന സിവി ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ നവംബര്‍ 23ന് തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ കോടതി വിധി പറയും. അന്തിമ വാദം പൂര്‍ത്തിയായതോടെയാണ് കേസ് വിധി പറയാനായി മാറ്റിയത്. ഇരുപത്തിയൊന്ന് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.കണ്ണൂര്‍ രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകമായിരുന്നു ധനരാജിന്റേത്. 2016 ജൂലൈ പതിനൊന്നിനാണ് സിപിഎം ഏഴിമല ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സിവി ധനരാജിനെ ഒരു സംഘം വീട്ടില്‍ വെച്ച് വെട്ടി കൊലപ്പെടുത്തിയത്. ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ മൂന്നു ബൈക്കുകളിലായി പിന്തുടര്‍ന്നെത്തിയ സംഘമാണ് അക്രമിച്ചത്. കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തി. 21 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ പന്ത്രണ്ടാം പ്രതിയായ ചൂരക്കാട് ബിജു ഒരു വര്‍ഷത്തിന് ശേഷം കൊല്ലപ്പെട്ടു.തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ കോടതിയിലായിരുന്നു ധനരാജ് വധക്കേസിന്റെ വിചാരണ നടപടികള്‍.മുഴുവന്‍ പ്രതികളേയും കോടതി നേരിട്ട് ചോദ്യം ചെയ്തു. അന്തിമ വാദം കൂടി പൂര്‍ത്തിയായതോടെയാണ് കേസ് വിധി പറയാനായി മാറ്റിയത്. ധനരാജ് കൊല്ലപ്പെട്ട അന്ന് രാത്രി തന്നെ ബിജെപി പ്രവര്‍ത്തകനായിരുന്ന സികെ രാമചന്ദ്രനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. ധനരാജ് രക്ത സാക്ഷി ഫണ്ട് തിരിമറിയാരോപണം സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button