പച്ചക്കറിയുടെ വില കുതിച്ചുയരുന്നത് കുടുംബ ബഡ്ജറ്റുകളുടെ താളംതെറ്റിക്കുന്നു.
പച്ചക്കറിയുടെ വില കുതിച്ചുയരുന്നത് കുടുംബ ബഡ്ജറ്റുകളുടെ താളംതെറ്റിക്കുന്നു.
അന്യസംസ്ഥാനങ്ങളിൽ കനത്ത മഴയാണ് വില കൂടാൻ കാരണമായി പറയുന്നത്.ഒരു കിലോ തക്കാളിക്ക് 80 രൂപ,കാരറ്റിന് 70 മുതൽ 80 വരെയും ഉരുളക്കിഴങ്ങിനും സവോളക്കും 50, തക്കാളി 80, വെണ്ടയ്ക്ക 60,പാവയ്ക്ക 70, കോവയ്ക്ക 50, വഴുതനങ്ങ 60, ചുവന്നുള്ളി 60, സവോള 50, മുരിങ്ങക്ക 120, പച്ചമുളക് 48, വള്ളിപ്പയർ 60, ഇഞ്ചി 60 തുടങ്ങിയാണ് വില.
കോവിഡ് പ്രതിസന്ധിയിൽ നിന്നു പതിയെ കരകയറാനുള്ള ശ്രമത്തിനിടെയാണ് ജനത്തിന് ഇരുട്ടടിയായി പാചകവാതകം, ഇന്ധനം, പച്ചക്കറി തുടങ്ങിയ എല്ലാറ്റിനും വില കുതിച്ചുയരുന്നത്.
അമിതമായ വിലക്കയറ്റം കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കുകയാണ്.
പച്ചക്കറി, പാചക വാതക വില വർദ്ധനവ് ഹോട്ടലുടമകളെയും പ്രതിസന്ധിയിലാക്കിയാരിക്കുകയാണ്.
ജില്ലയിലെ പല മേഖലകളിലും പച്ചക്കറികൾക്ക് 5 മുതൽ 20 രൂപാ വരെ വില വർദ്ധിച്ചിട്ടുണ്ട്.
വില വർദ്ധനവ് മൂലം വിൽപ്പന കുറഞ്ഞതായി വ്യാപാരികൾ പറഞ്ഞു.