Idukki വാര്‍ത്തകള്‍
ഇടുക്കിയിലെ വിവിധ സ്കൂളുകളിൽ അധ്യാപക ഒഴിവ്

ചെറുതോണി ∙ വാഴത്തോപ്പ് ഗവൺമെന്റ് ഹൈസ്കൂളിൽ മലയാളം അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് 16 ന് 10.30 ന് കൂടിക്കാഴ്ച നടക്കും. കെ ടെറ്റ് നിർബന്ധം.
തങ്കമണി ∙ ഗവൺമെന്റ് ഹൈസ്കൂളിൽ എച്ച്എസ്ടി ഹിന്ദി തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. 16 ന് 12 ന് സ്കൂൾ ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.
ജോലി ഒഴിവ്
മൂന്നാർ ∙ ഗവ. എൻജിനീയറിങ് കോളജിൽ മൂല്യനിർണയ ക്യാംപിലേക്ക്, ക്യാംപ് അസിസ്റ്റന്റ് ഒഴിവ്. അഭിമുഖം ചൊവ്വാഴ്ച 11ന്. 04865 232989.








































































































































