San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ആഭ്യന്തര വകുപ്പ് മടക്കിയ റിപ്പോര്‍ട്ടില്‍ എംആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകളില്ല; അനുയോജ്യമായ തീരുമാനം എടുത്തില്ലെന്ന് മാത്രം പരാമര്‍ശം



തൃശൂര്‍ പൂരം കലക്കലില്‍ ആഭ്യന്തരവകുപ്പ് മടക്കിയ റിപ്പോര്‍ട്ടില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ മതിയായ തെളിവുകളില്ല. പൊലീസും ദേവസ്വം ഭാരവാഹികളും തമ്മില്‍ പ്രശ്‌നമുണ്ടെന്ന് അജിത് കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന കേവല ഉപദേശം മാത്രമാണ് എം ആര്‍ അജിത് കുമാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് നല്‍കിയത്. ഇതൊരു വീഴ്ചയായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു എന്നല്ലാതെ മറ്റ് ഗുരുതര പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് വിവരം തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്നലെയാണ് ആഭ്യന്തര വകുപ്പ് മടക്കിയത്. 2024 ഏപ്രില്‍ 19 രാവിലെ മുതല്‍ എംആര്‍ അജിത് കുമാര്‍ തൃശൂരിലുണ്ടായിരുന്നു. പൂരം നടത്തിപ്പിലെ പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. ആ സമയത്ത് മന്ത്രിയായിരുന്ന കെ രാജന്‍ പ്രശ്‌നങ്ങളെക്കുറിച്ച് അജിത് കുമാറിനെ അറിയിച്ചു. എന്നാല്‍ പൊലീസിനോട് ശ്രദ്ധ വേണമെന്ന ഒരു ഉപദേശം മാത്രമാണ് അജിത് കുമാര്‍ നല്‍കിയത്. ഒരു പ്രതിസന്ധി വന്നപ്പോള്‍ ഫോണില്‍ പോലും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചില്ല. ഇത് വീഴ്ചയെന്ന് മാത്രമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. മതിയായ തെളിവുകളില്ലാതെ എഡിജിപി പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥനെതിരെ എങ്ങനെ നടപടിയെടുക്കുമെന്ന് ആഭ്യന്തര വകുപ്പ് ചോദിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് മടക്കിയത്.ആഭ്യന്തരവകുപ്പ് മടക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്. പൂരം കലക്കാന്‍ തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ കണ്ടെത്തലുകള്‍ക്ക് മതിയായ തെളിവില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. അതേസമയം തെളിവുകള്‍ ഉള്‍പ്പെടുത്തി പൊലീസ് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സാധ്യത.പൂരം നടത്തിയവര്‍ തന്നെ അത് കലക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ആചാരങ്ങള്‍ ലംഘിച്ച് പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് ഒരു പ്രധാന ആരോപണം.

പോലീസ്,ദേവസ്വം,അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗങ്ങള്‍ തമ്മില്‍ ഏകോപനം ഉണ്ടായില്ല. പൊലീസ് നിര്‍ദേശങ്ങളെ അപ്പാടെ അവഗണിച്ചു. വെടിക്കെട്ടുമായി ബന്ധപ്പെട്ട ഹൈകോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല. കുറ്റാരോപിതര്‍ വിശ്വാസം സംരക്ഷക്കേണ്ട ആളുകളായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ വിശ്വാസികള്‍ ആചാരത്തിനു എതിരെ നീക്കം നടത്തിയെന്നത് തെളിവില്ലാതെ ഉറപ്പിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുകയായിരുന്നു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button