San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ശബരിമല തീര്‍ഥാടന പാതയില്‍ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി



ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് തീര്‍ഥാടകരുടെ സഞ്ചാരപാതയിലെ ഹോട്ടലുകളിലും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതിനൊപ്പം പരാതികള്‍ അറിയിക്കുന്നതിനുള്ള ടോള്‍ ഫ്രീ നമ്പറായ 1800-425-1125 രേഖപ്പെടുത്തിയ സ്റ്റിക്കറുകളും പതിച്ചു.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ക്കുള്ള പരിശീലന ക്ലാസ് നവംബര്‍ 16ന് വൈകിട്ട് മൂന്നിന് കുമളി പഞ്ചായത്ത് ഹാളില്‍ നടത്തും. വ്യാപാരികള്‍ പരിശീലന പരിപാടി പ്രയോജനപ്പെടുത്തണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ജില്ലയില്‍ 446 പരിശോധനകളാണ് വകുപ്പ് നടത്തിയത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 54 പരിഹാര നിര്‍ദേശ നോട്ടീസുകളും 23 മെച്ചപ്പെടുത്തല്‍ നിര്‍ദേശ നോട്ടീസുകളും നല്‍കി. 96 നിയമാനുസൃത സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.

പഠനാവശ്യത്തിനായി 193 നിരീക്ഷണ സാമ്പിളുകളും ശേഖരിച്ചു. ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ 1,39,000 രൂപ പിഴ ചുമത്തി. പീരുമേട് ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഡോ. എം. മിഥുന്‍, ഉടുമ്പന്‍ചോല ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ജോയ്സ് മരിയ ജോസഫ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button