Idukki വാര്‍ത്തകള്‍
ഇടുക്കി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ഒഴിവ്

നവംബര്‍ 27ന് രാവിലെ 10ന് തൊടുപുഴ തരിണി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോപ്പതി വകുപ്പ് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബി.എച്ച്.എം.എസ് അല്ലെങ്കില്‍ ഗ്രേഡഡ് ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. പി.ജി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായം, വിദ്യാഭ്യാസ യോഗ്യത, കേരള രജിസ്ട്രേഷന് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ഉദ്യോഗാര്‍ഥികള്‍ എത്തണം.ഫോണ്‍: 04862 227326.








































































































































