Idukki വാര്‍ത്തകള്‍
സ്വരാജ് ഓപ്പൺ ചെസ്സ് ടൂർണമെന്റ് നാളെ സ്വരാജ് സയൺ പബ്ലിക് സ്കൂളിൽ വച്ച് നടക്കും

സ്വരാജ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തുന്ന ഓപ്പൺ ചെസ്സ് ടൂർണമെന്റ് നാളെ (ശനിയാഴ്ച) രാവിലെ 9.30 മുതൽ സ്വരാജ് സയൺ പബ്ലിക് സ്കൂളിൽ വച്ച് നടക്കും . അണ്ടർ 10, അണ്ടർ 15, ഓപ്പൺ വിഭാഗങ്ങളിൽ ആയാണ് മത്സരം. ഓരോ വിഭാഗത്തിലും ആദ്യത്തെ 10 സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും ട്രോഫിയും ലഭിക്കും. അൻപത്തിനായിരത്തിൽ അധികം രൂപയുടെ ക്യാഷ് പ്രൈസുകൾ ആണ് വിജയികൾക്കായി ഒരുക്കിയിരിക്കുന്നത്. കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും ലഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നാളെ രാവിലെ 9 മണിയോടെ സ്വരാജ് സയൻൺ പബ്ലിക് സ്കൂളിൽ എത്തണം. അണ്ടർ 10, അണ്ടർ 15 കാറ്റഗറിയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ പ്രായം തെളിയിക്കുന്ന രേഖ കൈയ്യിൽ കരുതണം. കൂടുതൽ വിവരങ്ങൾക്ക്. 9567860905,
9446804256
7025391575








































































































































